സാധനങ്ങള്‍ വാങ്ങുമ്പോള്‍ ടിഡിഎസ് നല്‍കണോ?

സാധനങ്ങള്‍ വാങ്ങുമ്പോള്‍ ആദായനികുതി ടിഡിഎസ് ഈടാക്കി ഗവണ്‍മെന്റിലേക്ക് അടക്കണമോ? പലര്‍ക്കും ഈ സംശയം കാണാം. 2021 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരുന്ന വകുപ്പ് 194Q ഇതിന്റെ ഉത്തരം തരുന്നു.

ഈ പുതിയ വകുപ്പ് അനുസരിച്ച്, 2021 ജൂലൈ ഒന്നുമുതല്‍ മൊത്തം 50 ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ഒരു സാമ്പത്തിക വര്‍ഷം സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ (ഒരാളുടെ കൈയില്‍ നിന്നും) വാങ്ങിക്കുന്നയാള്‍ (Buyer) ആദായനികുതി ടിഡിഎസ് ഈടാക്കി ഗവണ്‍മെന്റിലേക്ക് അടയ്ക്കണം. ആ തുക വില്‍ക്കുന്ന ആള്‍ക്ക് (Seller) കൊടുക്കുന്ന സമയത്ത് 50 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയ്ക്ക് 0.1 ശതമാനം ടിഡിഎസ് കുറയ്ക്കണം. വകുപ്പ് 194Q യുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകള്‍ ഇതൊക്കെയാണ്.

1. ഏത് വര്‍ഷമാണോ വാങ്ങിയത്, ആ വര്‍ഷത്തിന് തൊട്ടുപിന്നാലെയുള്ള സാമ്പത്തിക വര്‍ഷം മൊത്തം വില്‍പ്പന അല്ലെങ്കില്‍ മൊത്തം രസീതുകള്‍ (Gross receipts) പത്ത് കോടിയില്‍ കൂടിയ വ്യക്തിയാണ് വാങ്ങിക്കുന്ന ആള്‍ (Buyer) എന്ന പദം കൊണ്ട് വകുപ്പ് ഉദ്ദേശിക്കുന്നത്.

2. വില്‍പ്പനക്കാരന്റെ പാന്‍കാര്‍ഡ് നമ്പര്‍ ലഭ്യമല്ലെങ്കില്‍ അഞ്ച് ശതമാനം ടിഡിഎസായി പിടിക്കണം (വകുപ്പ് 206 AA)

3. വാങ്ങിക്കുന്ന ആളുടെ (Buyer) പാന്‍കാര്‍ഡ് നമ്പര്‍ ലഭ്യമല്ലെങ്കില്‍ ഒരു ശതമാനം ടി ഡി എസായി ഈടാക്കണം.

4. വകുപ്പ് 194Q അനുസരിച്ച് ടിഡിഎസ് ഈടാക്കേണ്ട സാഹചര്യങ്ങളില്‍ വകുപ്പ് 206 C (1H) അനുസരിച്ച് വില്‍പ്പനക്കാരന്റെ (Seller) ടിഡിഎസ് ഈടാക്കേണ്ട ആവശ്യമില്ല.

5. സാധനങ്ങള്‍ എന്നത് ക്യാപിറ്റല്‍ ഗുഡ്‌സിനെയും റവന്യു ഗുഡ്‌സിനെയും അര്‍ത്ഥമാക്കുന്നു

6. ഇവിടെ ടിഡിഎസ് പിടിക്കേണ്ട വ്യക്തി വ്യക്തി അപ്രകാരം ചെയ്തിട്ടില്ലെങ്കില്‍ പര്‍ച്ചേസിന്റെ 30 ശതമാനം കൂടി ആ വ്യക്തിയുടെ ബിസിനസ് വരുമാനത്തിന്റെ കൂടെ കൂട്ടിയിട്ടാണ് ടോട്ടല്‍ ഇന്‍കം കണ്ടുപിടിക്കുക.


Related Articles
Next Story
Videos
Share it