കേരളത്തിലുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമയപരിധി നീട്ടി  

പ്രളയദുരന്തം കണക്കിലെടുത്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) കേരളത്തിലുള്ളവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി നീട്ടി നൽകി.

2018–19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട പുതിയ സമയപരിധി സെപ്റ്റംബർ 15 ആണ്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു തീയതി നീട്ടാനുള്ള തീരുമാനം. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് 31 തന്നെയാണ് അവസാന തീയതി.

ആദ്യം ജൂലൈ 31ന് മുൻപായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് 31ലേക്കു നീട്ടിയിരുന്നു.

പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തിലെ നികുതിദായകർക്ക് ഇതൊരു ആശ്വാസമാകും. കാരണം, പുതിയ നയമനുസരിച്ച് വൈകി സമർപ്പിക്കുന്ന നികുതി റിട്ടേണിന് ഈ വർഷം മുതൽ 10,000 രൂപ പിഴ നൽകേണ്ടതായി വരും.

അവസാന തീയതിക്ക് ശേഷവും എന്നാൽ ഡിസംബർ 31 ന് മുൻപായും റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് 5,000 രൂപയാണ് പിഴ. ഡിസംബർ 31 ന് ശേഷമാണ് റിട്ടേൺ സമർപ്പിക്കുന്നതെങ്കിൽ 10,000 രൂപ പിഴ നൽകണം. നികുതി ദാതാവിന്റെ വരുമാനം 5 ലക്ഷത്തിന് താഴെയാണെങ്കിൽ പരമാവധി പിഴ 1,000 രൂപയാണ്.

Related Articles

Next Story

Videos

Share it