നികുതി റിട്ടേൺ, ഓഡിറ്റ് റിപ്പോർട്ട്: തീയതി വീണ്ടും നീട്ടി 

നിർബന്ധമായും ഓഡിറ്റ് ചെയ്യേണ്ട വിഭാഗത്തിലുള്ള നികുതിദായകർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. ഇതിനൊപ്പം 2017-18 സാമ്പത്തിക വർഷത്തേക്കുള്ള ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണം.

ഒക്ടോബർ 15 മുൻപ് സമർപ്പിക്കണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് തീയതി നീട്ടുന്നത്. മുൻപ് സെപ്റ്റംബർ 30 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.

ഒരു കോടി രൂപയിലധികം വാർഷിക വിറ്റുവരവുള്ള കോർപറേറ്റുകളും 50 ലക്ഷത്തിലധികം വരുമാനമുള്ള പ്രൊഫഷണലുകളുമാണ് ഈ വിഭാഗത്തിൽ പെടുന്നത്.

Related Articles

Next Story

Videos

Share it