ആദായ നികുതി വെബ്സൈറ്റില്‍ ഫോറം നമ്പര്‍ '10E' ഫയല്‍ ചെയ്യേണ്ടതെങ്ങനെ, അറിയാം

12 മാസത്തില്‍ അധികമുള്ള ശമ്പളം ലഭിച്ചാല്‍ മാത്രമാണ് കുടിശ്ശിക അല്ലെങ്കില്‍ അഡ്വാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് ആദായനികുതി നിയമത്തിലെ വകുപ്പ് 89 അനുസരിച്ചിട്ടുള്ള റിലീഫ് ക്ലെയിം ചെയ്യുന്നതിന് വേണ്ടി ഫോറം നമ്പര്‍ '10E' ഫയല്‍ ചെയ്യേണ്ടിവരുന്നത്. താഴെ ചേര്‍ക്കുന്നവയാണ് ഫോറം നമ്പര്‍ '10E' യുമായി ബന്ധപ്പെട്ട വകുപ്പുകള്‍.

(1) 1961 ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 89
(2) 1962 ആദായനികുതി റൂള്‍സിലെ റൂള്‍ 21A, റൂള്‍ 21AA
പുതിയ ആദായ നികുതി വെബ്സൈറ്റില്‍ ഫോറം നമ്പര്‍ '10E' ഫയല്‍ ചെയ്യുന്നവിധം താഴെ വിവരിക്കുന്നു. പുതിയ പോര്‍ട്ടലില്‍ ഫോറം നമ്പര്‍ '10E' ലഭ്യമാണ്.
1. സ്റ്റെപ്പ് I
നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2. സ്റ്റെപ്പ് II

e-file എന്ന മെനുവില്‍ പോയിട്ട് income tax form ക്ലിക്ക് ചെയ്യണം. അതിനുശേഷം file income tax forms ക്ലിക്ക് ചെയ്യണം. ഫോറം '10E' ഫയല്‍ ചെയ്തതിന് ശേഷം മാത്രമാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുക. 'persons not having any Businsse/Professional income' ക്ലിക്ക് ചെയ്യുക.3. സ്റ്റെപ്പ് III
Form 10E എന്നതിലെ File Now ക്ലിക്ക് ചെയ്യുക
4. സ്റ്റെപ്പ് IV
Assessment Year (A.Y) 2021-22 ചേര്‍ക്കുക. 'Continue' എന്നതില്‍ ക്ലിക്ക് ചെയ്യുക.
5. സ്റ്റെപ്പ് V
'Lets Get Started' എന്നതില്‍ ക്ലിക്ക് ചെയ്യുക.6. സ്റ്റെപ്പ് VI

നിങ്ങളുടെ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തില്‍ ടിക്ക് ചെയ്യുക. 'Arrear salary/Family pension' എന്നത് ക്ലിക്ക് ചെയ്യുക. പിന്നെ 'Continue'.
7. സ്റ്റെപ്പ് VII
Personal Information പരിശോധിക്കുക. Save ചെയ്യുക.
8. സ്റ്റെപ്പ് VIII
Arrear Salary (Annecure 1) പരിശോധിക്കുക. ആവശ്യമായ വിവരങ്ങള്‍ ചേര്‍ക്കുക.
Table A യിലെ വിവരങ്ങള്‍ ചേര്‍ക്കണം. Table A യിലെ വിവരങ്ങള്‍ ചേര്‍ക്കുന്ന സമയത്ത് Column 1, Column 2, Column 3 എന്നിങ്ങനെ മനസിലാക്കണം. പിന്നെ 'Save' ചെയ്യണം.
9. സ്റ്റെപ്പ് IX
Verification/Declaration ക്ലിക്ക് ചെയ്യുക.

10. സ്റ്റെപ്പ് X

'Preview' എന്നത് ക്ലിക്ക് ചെയ്യുക. പരിശോധിച്ച് ആവശ്യമാണെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക.

11. സ്റ്റെപ്പ് XI

അതിന് ശേഷം e-verify ചെയ്യുക.

12. സ്റ്റെപ്പ് XII

താഴെ ചേര്‍ക്കുന്ന ഒരുവഴി (ഏതെങ്കിലും) ഉപയോഗിച്ച് e-vrify ചെയ്യുവാന്‍ സാധിക്കുന്നതാണ്.

(a) Digital Signature Certificate

(b) Adhaar OTP

(c) Electric verification Code (using bank Account/demate account)

(d) Electric verification Code (Using Bank ATM-Offline method)

(e) Net Banking

e-verify സംബന്ധിച്ച വിശദ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
Related Articles

Next Story

Videos

Share it