പ്രത്യക്ഷ നികുതി വരുമാനത്തില്‍7 4.4 ശതമാനം വര്‍ധന

സാമ്പത്തിക മേഖല തിരിച്ചുകയറിത്തുടങ്ങിയതോടെ നികുതി വരുമാനത്തിലും വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സെപ്തംബര്‍ 22 വരെയുള്ള കണക്കനുസരിച്ച് അറ്റ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 74.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 5,70,568 കോടി രൂപയാണ് ഈ കാലയളവില്‍ പ്രത്യക്ഷ നികുതിയായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.27,174 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്.

പ്രത്യക്ഷ നികുതിയില്‍ 3,02,975 കോടി രൂപ കോര്‍പറേഷന്‍ നികുതി ഇനത്തിലും 267593 കോടി രൂപ വ്യക്തിഗത ആദായ നികുതി ഇനത്തിലുമാണ് നേടിയത്.
സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു സാമ്പത്തിക മേഖലയെങ്കിലും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. 1,72,071 കോടി രൂപ സമാഹരിച്ചു കൊണ്ട് അഡ്വാന്‍സ് ടാക്‌സ് വരുമാനം 51.50 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2020-21 വര്‍ഷം 1,13,571 കോടി രൂപയായിരുന്നു അഡ്വാന്‍സ് ടാക്‌സ് നേടിയിരുന്നത്.
റിഫണ്ടായി 75111 കോടി രൂപയാണ് 2021-22 വര്‍ഷത്തില്‍ ഇതുവരെയായി നല്‍കിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.


Related Articles

Next Story

Videos

Share it