ഇന്‍കംടാക്‌സ് റിട്ടേണ്‍ ഡിജിറ്റല്‍ ആയി ഫയല്‍ ചെയ്യാം; 10 സ്റ്റെപ്പ് മാര്‍ഗമിതാ

ആദായ നികുതി നല്‍കുന്നുണ്ടോ? എക്കൗണ്ടന്റുമാരുടെ സഹായമില്ലാതെ നിങ്ങള്‍ക്ക് സ്വയം ഇ-ഫയലിംഗ് ചെയ്യാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ കൂടുതലാണെങ്കില്‍ ആദായ നികുതി നല്‍കണം.

പുതിയ പോര്‍ട്ടലിന്റെ തകരാറുകള്‍ കാരണം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ടെങ്കിലും പലിശയോ പിഴയോ ഒഴിവാക്കുന്നതിന് നികുതിദായകര്‍ എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് വിദഗ്ധര്‍ പറയുന്നു. വിവിധ ഐടിആറുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള പുതിയ സമയപരിധി ഇങ്ങനെയാണ്:
വ്യക്തികള്‍/ഓഡിറ്റ് ഇതര കേസുകള്‍: ഡിസംബര്‍ 31, 2021
(സാധാരണ സമയപരിധി ജൂലൈ 31 ആണ്, അത് സെപ്റ്റംബര്‍ 30 വരെയും ഇപ്പോള്‍ വര്‍ഷാവസാനം വരെയും നീട്ടി)
കോര്‍പ്പറേറ്റ്/ഓഡിറ്റ് കേസുകള്‍: ഫെബ്രുവരി 15, 2022
ട്രാന്‍സ്ഫര്‍ പ്രൈസിംഗ് കേസുകള്‍: ഫെബ്രുവരി 28, 2022
എല്ലാ വിഭാഗങ്ങളിലെയും പുതുക്കിയ റിട്ടേണുകള്‍: മാര്‍ച്ച് 31, 2022.
ഡിജിറ്റലായി ഫയല്‍ ചെയ്യാനുള്ള 10 സ്റ്റെപ്പ് മാര്‍ഗങ്ങള്‍:
  • incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. പാന്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി കാപ്ച കോഡ് വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക.
  • വെബ്‌സൈറ്റിലെ ഇ-ഫയല്‍ മെനുവില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • പിന്നീട് അസസ്‌മെന്റ് ഇയര്‍, ഫോം നെയിം, ഫയലിങ് ടൈപ്പ്, സബ്മിഷന്‍ മോഡ് എന്നിവ നല്‍കുക.
  • നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച് ജനറല്‍ ഇന്‍ഫര്‍മേഷന്‍ ക്ലിക്ക് ചെയ്യുക.
  • ആധാര്‍, ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പരിശോധിയ്ക്കുക.
  • എംപ്ലോയര്‍ കാറ്റഗറി തെരഞ്ഞെടുക്കുക. സേവ് ഡ്രാഫ്റ്റ് നല്‍കാം.
  • കംപ്യൂട്ടേഷന്‍ ആന്‍ഡ് ഇന്‍കം ആന്‍ഡ് ടാക്‌സ് എന്നതില്‍ ശമ്പള വിവരങ്ങള്‍ നല്‍കാം.
  • ബിടുബി ത്രീ തുടങ്ങിയ ഓപ്ഷനുകളില്‍ അനുയോജ്യമായത് തെരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കുക (ഭവന വായ്പാ പലിശ, വാടക )
  • ഐടിആര്‍ വേരിഫൈ ചെയ്യുക.
  • വിവരങ്ങള്‍ എല്ലാം വൈരിഫൈ ചെയ്താല്‍ പ്രിവ്യൂ ആന്‍ഡ് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്യാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it