നവീകരിച്ച ജിഎസ്ടി റിട്ടേണ്‍ ഫോം ഏപ്രില്‍ ഒന്ന് മുതല്‍

നവീകരിച്ച ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ടാക്‌സ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ കെ.ആര്‍. ഉദയ്ഭാസ്‌കര്‍ അറിയിച്ചു.

പുതുക്കിയ ജിഎസ്ടി ഫോമുകളെ കുറിച്ചും പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും തിരുവനന്തപുരത്ത് ജിഎസ്ടി ദായകരുമായി നടത്തിയ പരിശീലന പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു ഉദയ്ഭാസ്‌കര്‍. കേരളത്തില്‍ 3.8 ലക്ഷത്തില്‍ പരം സ്ഥാപനങ്ങളാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. പുതുക്കിയ ഫോമുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിപ്പിക്കാന്‍ വരും ദിവസങ്ങളിലും പലയിടത്തായി പരിശീലനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it