പാന്‍- ആധാര്‍ ലിങ്ക് ചെയ്യേണ്ട അവസാന തീയതി നാളെ; ഒരു മിനിറ്റില്‍ ചെയ്യാം ഓണ്‍ലൈനായി

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവാസ തീയതി നാളെയാണ്(മാര്‍ച്ച്31- 2021). മോട്ടോര്‍വാഹന രേഖകളുടെ കാലതാമസം ജൂണ്‍ 30 വരെ നീട്ടിയെങ്കിലും പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍ സംബന്ധിച്ച് അറിയിപ്പൊന്നും വന്നിട്ടില്ലാത്ത സ്ഥിതിക്ക് അവസാന തീയതി നാളെ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നു മുതല്‍ അസാധുവായിരിക്കും.

രേഖകള്‍ ബന്ധിപ്പിക്കിത്ത പക്ഷം ആവശ്യമായ ഘട്ടങ്ങളില്‍ 1000 രൂപ വീതം പിഴ നല്‍കേണ്ടതായും വരും. 2020 ജൂണ്‍ 30 നകം നടത്തേണ്ടിയിരുന്ന പാന്‍ ആധാര്‍ ലിങ്ക് കോവിഡ് മൂലം ഈ മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. 2021 ലെ ധനകാര്യ ബില്‍ പാസാക്കിയപ്പോള്‍ 2021 മാര്‍ച്ച് 31 നകം ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കാത്ത വ്യക്തികളില്‍ നിന്ന് പിഴ ചുമത്തുന്നതിനായി സര്‍ക്കാര്‍ 1961 ലെ ആദായനികുതി നിയമത്തില്‍ ഒരു പുതിയ വകുപ്പ് (വകുപ്പ് 234 എച്ച്) കൂടി കൂട്ടിച്ചേര്‍ത്തതായി അറിയിച്ചിട്ടുണ്ട്.
നിലവില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, മ്യൂച്വല്‍ ഫണ്ടുകളോ ഷെയറുകളോ വാങ്ങുന്നതിനും , 50,000 രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇത് അത്യാവശ്യ രേഖയുമാണ്. വസ്തു ഇടപാടുകളിലെ പണ കൈമാറ്റത്തിനും മറ്റും ഇത് കൂടിയേ തീരൂ.
ഓണ്‍ലൈനായി എങ്ങനെ ബന്ധിപ്പിക്കാം
ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലിലേക്ക് പോകുക. ഇടതുവശത്തുള്ള ലിങ്ക് ആധാര്‍ വിഭാഗത്തില്‍ ക്ലിക്കുചെയ്യുക.

നിങ്ങള്‍ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, പേര് എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്. ശേഷം കാപ്‌ചെ പൂരിപ്പിക്കുക.

'ലിങ്ക് ആധാര്‍' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക, ഇതോടെ നിങ്ങളുടെ പാന്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തിയാകും.

നിങ്ങളുടെ പേര്, ജനന തീയതി തുടങ്ങിയ വിശദാംസങ്ങള്‍ ഒത്തു നോക്കിയ ശേഷമാണ് ഐ-ടി വകുപ്പ് ഇത് ലിങ്ക് ചെയ്യുക.


Related Articles

Next Story

Videos

Share it