Begin typing your search above and press return to search.
ആദായ നികുതി അടക്കാന്‍ ക്രഡിറ്റ് കാര്‍ഡ് മതി
ജൂലൈ 31 -കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അന്ന് അവസാനിക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്നതു കൊണ്ട് പല നേട്ടങ്ങളുമുണ്ട്. നികുതി റിഫണ്ട് അവകാശപ്പെടണമെങ്കില്‍ ആദ്യം റിട്ടേണ്‍ സമര്‍പ്പിക്കണം. നഷ്ടം അടുത്ത വര്‍ഷത്തെ നികുതി കണക്കുകളില്‍ ഉള്‍പ്പെടുത്താന്‍, വിസ ലഭിക്കാന്‍, വായ്പ എടുക്കാന്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും ഐ.ടി.ആര്‍ സമര്‍പ്പിച്ചതിന്റെ രേഖ ആവശ്യമുണ്ട്.
ആദായ നികുതി അടക്കുന്നതിന് സര്‍ക്കാര്‍ പുതിയ ഐ.ടി പോര്‍ട്ടല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത് 2021ലാണ്. നികുതിദായകര്‍ക്ക് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിന് ഈ പോര്‍ട്ടല്‍ ഏറെ ഉപകാരപ്രദം.
ഓണ്‍ലൈനായി പണം അടക്കാന്‍ വിവിധ സൗകര്യങ്ങള്‍ ഈ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണമടക്കാം. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു സൗകര്യം മാത്രമല്ല, ചില നേട്ടങ്ങളുമുണ്ട്. രൊക്കം പണം ബാങ്ക് അക്കൗണ്ടില്‍ വേണ്ടതില്ല. പണം കൈയിലില്ലെങ്കിലും പിഴ ഒഴിവാക്കുന്ന വിധം യഥാസമയം നികുതി അടക്കാന്‍ ക്രഡിറ്റ് കാര്‍ഡ് പ്രയോജനപ്പെടുന്നു.
നികുതി അടച്ചതിന് അപ്പോള്‍ തന്നെ സ്ഥിരീകരണം ലഭിക്കുന്നു. പരമ്പരാഗത പണമടക്കല്‍ രീതികളുമായി ബന്ധപ്പെട്ട കാലതാമസവും ഒഴിവാകും. ചെലവാക്കുന്ന ഓരോ രൂപയും അടിസ്ഥാനപ്പെടുത്തി പല ക്രഡിറ്റ് കാര്‍ഡുകളും നല്‍കുന്ന റിവാര്‍ഡ് പോയന്റുകള്‍ പ്രയോജനപ്പെടുത്താമെന്ന നേട്ടവുമുണ്ട്. നിശ്ചിത സമയത്ത് ക്രഡിറ്റ കാര്‍ഡ് ബില്‍ അടച്ചാല്‍ ക്രഡിറ്റ് സ്‌കോര്‍ മെച്ചപ്പെടും.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നികുതി അടക്കേണ്ട വിധം ഇങ്ങനെയാണ്:
www.incometax.gov.in പോര്‍ട്ടലില്‍ ആദായനികുതി ഇ-ഫയലിങ്ങിന് രജിസ്റ്റര്‍ ചെയ്യുക. അക്കൗണ്ട് തുറക്കാന്‍ പാന്‍, വ്യക്തിഗത വിവരങ്ങള്‍, ബന്ധപ്പെടാനുള്ള നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എത്തുന്ന വണ്‍ ടൈം പാസ്‌വേര്‍ഡ് (ഒ.ടി.പി) എന്നിവ ലോഗിന്‍ ചെയ്യാന്‍ ആവശ്യമുണ്ട്.
ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ 'ഇ-പേ ടാക്‌സസ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതോടെ പേമെന്റ് നടത്താനുള്ള നടപടി തുടങ്ങുകയായി. ഇ-പേ ടാക്‌സസ് പേജില്‍ പാന്‍ നമ്പര്‍ കൊടുത്ത് അസസ്‌മെന്റ് വര്‍ഷം സെലക്ട് ചെയ്യുക. നല്‍കിയ വിശദാംശങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുക.
ക്രഡിറ്റ് കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി പണം അടക്കുക. ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ക്രഡിറ്റ് കാര്‍ഡില്‍ ആദ്യമേ ശരിയാക്കി വെച്ചിരിക്കണം. നല്‍കുന്ന ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തുകയും വേണം. പേമെന്റ് നടന്നതിന്റെ സ്ഥിരീകരണത്തിനു പിന്നാലെ നികുതി അടച്ചതിന്റെ രസീത് ലഭ്യമാകും. അത് സേവ് ചെയ്യുകയോ പ്രിന്റ് ചെയ്യുകയോ ആവാം.

Next Story
Videos