നികുതി അടക്കുന്നവർക്ക്  പാരിതോഷികം: നിർദേശം സർക്കാർ പരിഗണയിൽ 

സത്യസന്ധമായി നികുതി നൽകുന്ന പൗരന്മാർക്ക് പ്രത്യേക പാരിതോഷികങ്ങളും സൗകര്യങ്ങളും ഒരുക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു.

സംസ്ഥാന ഗവർണർക്കൊപ്പം ഒരു ചായ, എയർപോർട്ടിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ മുൻഗണന, പ്രത്യേക ടോൾ ലെയ്ൻ, എയർപോർട്ട് ലൗഞ്ചിലേക്ക് സൗജന്യ പ്രവേശനം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതിയിടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി സി.ബി.ഡി.ടി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഒരാൾ എത്രമാത്രം നികുതി നൽകുന്നു എന്നതിനെ ആശ്രയിച്ചല്ല പകരം എത്രമാത്രം സത്യസന്ധമായും കൃത്യമായും നികുതി അടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോരുത്തർക്കും ലഭിക്കുന്ന സൗകര്യങ്ങൾ.

മുൻപ് ആദായനികുതി വകുപ്പിന് ഇത്തരത്തിൽ 'സമ്മാൻ' എന്നൊരു പദ്ധതിയുണ്ടായിരുന്നു. എന്നാൽ 2004 ന് ശേഷം അത് നിർത്തിവെക്കുകയായിരുന്നു. ജപ്പാൻ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ ഈ രീതി നിലവിലുണ്ട്.

Related Articles

Next Story

Videos

Share it