ആദായനികുതി റിട്ടേണ്‍ ഫോമുകള്‍ക്കു മാറ്റം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോമുകളില്‍ സാരമായ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. സാധാരണ ഏപ്രില്‍ മാസത്തിലാണ് ഏതേതു ഫോമുകളിലാണ് റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതെന്ന് നിര്‍ദേശിക്കുക. ഇക്കുറി ജനുവരിയില്‍ തന്നെ വിജ്ഞാപനം പുറത്തിറക്കി.

കൂട്ടുടമസ്ഥതയില്‍ വീടുള്ളവര്‍, വര്‍ഷം ഒരു ലക്ഷം രൂപ വൈദ്യുതി ബില്‍ അടയ്ക്കുന്നവര്‍, വിദേശയാത്രയ്ക്കു 2 ലക്ഷം രൂപ ചെലവഴിക്കുന്നവര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഇനി മുതല്‍ ഐടിആര്‍1 ഫോമില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനാവില്ല. ഇവര്‍ ഏതു ഫോം ഉപയോഗിക്കണമെന്നു പിന്നീട് ഉത്തരവിറക്കും.

വാര്‍ഷിക വരുമാനം 50 ലക്ഷത്തില്‍ കൂടാത്ത വ്യക്തികള്‍ ഐടിആര്‍1 സഹജ് ഫോമിലാണ് റിട്ടേണ്‍ നല്‍കേണ്ടത്. ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്കും ലിമിറ്റഡ് കമ്പനികള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്കും ബിസിനസിലൂടെയും തൊഴില്‍ വഴിയും 50 ലക്ഷം രൂപയില്‍ താഴെയാണ് വരുമാനമെങ്കില്‍ ഐടിആര്‍4 ഫോം ഉപയോഗിക്കാം.

2020 ലെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ സമയ പരിധികളും വ്യക്തമാക്കുന്ന കലണ്ടര്‍ ആദായനികുതി വകുപ്പ് പുറത്തിറക്കി. ആദായ നികുതി റിട്ടേണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാനാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. നികുതി സംബന്ധമായ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ നികുതി ദായകരെ പ്രാപ്തരാക്കാന്‍ ആണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ആദായനികുതി വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങളും കലണ്ടറില്‍ വ്യക്തമാക്കിയിരിക്കുന്നു.

2019 ഡിസംബര്‍ 31 ന്‍zറ അവസാന പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡെപ്പോസിറ്റുകള്‍ നല്‍കേണ്ടത് ജനുവരിയിലാണ്. 2020 - 21 നാലാമത്തെയും അവസാനത്തെയും പാദത്തിലെ മുന്‍കൂര്‍ നികുതി അടക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. പുതുക്കിയതോ വൈകിയതോ ആയ 2019 - 20 ലെ നികുതി ഫയല്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് 31.

2019 - 20 സാമ്പത്തിക വര്‍ഷത്ത അവസാന പാദത്തിലെ ടിസിഎസ് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന തീയതി മെയ് 15. മുന്‍ പാദത്തിലെ ടിഡിഎസ് ഡെപ്പോസിറ്റ് ചെയ്തതിന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന തീയതി മെയ് 31 ആണ്. 2021 -22 അസസ്സ്‌മെന്റ് വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ ആദ്യ ഗഡു നല്‍കേണ്ടത് ജൂണ്‍ 15. ആദായനികുതി ഇ ഫയല്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31.

മുന്‍കൂര്‍ നികുതിയുടെ രണ്ടാമത്തെ ഗഡു അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. കോര്‍പ്പറേറ്റ് നികുതി ദായകരുടെ ഐടിആര്‍ ഫയര്‍ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. 2020-21 വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ മൂന്നാമത്തെ ഗഡു നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 15.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it