ജിഎസ്ടി റീഫണ്ടുകള്‍ വൈകാതെ പ്രോസസ്സ് ചെയ്യുന്നതിനു സിംഗിള്‍ അതോറിറ്റി സംവിധാനം ഉടന്‍

'ഏക അതോറിറ്റി' സംവിധാനത്തിന് അംഗീകാരം നല്‍കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്്.

സെപ്റ്റംബര്‍ 20 ന് നടക്കാനിരിക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗം കയറ്റുമതിക്കാര്‍ക്ക് ജിഎസ്ടി റീഫണ്ടുകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യാനും അനുവദിക്കാനും അധികാരമുള്ള ‘ഏക അതോറിറ്റി’ സംവിധാനത്തിന് അംഗീകാരം നല്‍കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്്.

സംസ്ഥാനാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലുമുള്ള അതോറിറ്റി സംവിധാനങ്ങള്‍ വേണമെന്ന നിര്‍ദ്ദേശവും പരിഗണിച്ചേക്കും. പതിനായിരം കോടി രൂപയുടെ റീഫണ്ടുകള്‍ ആണ് നല്‍കാനുള്ളത്. 2019-20 ഏപ്രില്‍ മുതല്‍ ജൂലൈ വരെ 0.37 ശതമാനം ഇടിഞ്ഞ് 107.41 ബില്യണ്‍ ഡോളറിലെത്തിയ കയറ്റുമതി മേഖലയ്ക്ക് ഈ നീക്കം ഉണര്‍വേകുമെന്നാണു പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here