
നികുതി ദായകര്‍ക്ക് റേറ്റിങ് സ്‌കോര്‍ നല്‍കാന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. gst നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലും നികുതി അടക്കുന്നതിലും പുലര്‍ത്തുന്ന കൃത്യത കണക്കാക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ നല്‍കുന്ന റേറ്റിങ് സ്‌കോറാണ് ടാക്‌സ് പേയര്‍ കാര്‍ഡ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in ല്‍ റേറ്റിങ് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
GST നിയമപ്രകാരം വ്യാപാരികള്‍ യഥാസമയം മാസവാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കുന്നുണ്ടോ? സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ എത്രമാത്രം കൃത്യത പാലിക്കുന്നുണ്ട്, തുടങ്ങിയ വിവരങ്ങള്‍ ടാക്‌സ് പേയര്‍ കാര്‍ഡ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇതിലൂടെ മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. മാത്രമല്ല പൊതുജനങ്ങളുടെ പക്കല്‍ നിന്ന് അനധികൃതമായി നടത്തുന്ന നികുതി പിരിവ് തടയാനും സാധിക്കും.
നികുതിദായകര്‍ക്ക് വേഗത്തിലുള്ളതും, സുതാര്യവും, കാര്യക്ഷമവുമായ നികുതിദായക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. B2B സേവനങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച റേറ്റിങ് ഉള്ള സ്ഥാപനം തെരഞ്ഞെടുത്താല്‍ ''ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് യഥാസമയം ലഭിക്കാന്‍ സഹായകരമാകും.
ആകെ 100ല്‍ ആണ് റേറ്റിങ് സ്‌കോര്‍ നല്‍കുന്നത്. സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കല്‍(50), സമയബന്ധിതമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പണം (20), കൃത്യമായ റിട്ടേണ്‍ സമര്‍പ്പണം(30) എന്നിങ്ങനെയാണ് സ്‌കോറുകള്‍. സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കലുമായി ബന്ധപ്പെട്ട്- നിയമാനുസൃതമായി അവസാന തീയതിയ്ക്കുള്ളില്‍ ജി.എസ്.റ്റി .ആര്‍ 3ബി, ജി.എസ്.റ്റി.ആര്‍ ഫയല്‍ ചെയ്യുന്നത് തുടങ്ങിയ ഘടകങ്ങളാണ് പരിഗണിക്കുക.
സമയബന്ധിതമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പണത്തില്‍ പരിഗണിക്കുക വാര്‍ഷിക റിട്ടേണുകളുടെ ഫയലിംഗ് (GSTR 9 ) ആണ്. കൃത്യമായ റിട്ടേണ്‍ സമര്‍പ്പണവുമായി ബന്ധപ്പെട്ട സ്‌കോറിനായി ജി.എസ്.റ്റി.ആര്‍1/ ഇവേബില്ല്/ ജി.എസ്.റ്റി.ആര്‍7 എന്നിവയുമായി ബന്ധപ്പെട്ട് ജി.എസ്.റ്റി .ആര്‍ 3ബി ഫയല്‍ ചെയ്തതിലെ കൃത്യതയാണ് പരിഗണിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine