ആദായ നികുതി ഇ-അസസ്‌മെന്റ്; ഇ- ഫയലിംഗ് അക്കൗണ്ടോ പാനോ ഇല്ലാത്തവര്‍ അയോഗ്യരാകും

ആദായ നികുതി നിര്‍ണയം സുതാര്യമാക്കുന്നതിന്റെ ഭാഗമായി നികുതി ദായകരും ഉദ്യോഗസ്ഥരും തമ്മില്‍ നേരിട്ടുള്ള ബന്ധം ഒഴിവാക്കി പരിശോധനകള്‍ പൂര്‍ണമായി ഇലക്ട്രോണിക് വത്കരിക്കാനുള്ള ഇ അസസ്‌മെന്റിന് ഫയലിംഗ് അക്കൗണ്ടോ പാന്‍ നമ്പറോ നിര്‍ബന്ധമായി വേണം. വിജയദശമി ദിനമായ ഒക്ടോബര്‍ എട്ടു മുതല്‍ പദ്ധതി തുടങ്ങാനാണ് കേന്ദ്ര തീരുമാനം.

അതേസമയം ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ ' അസാധാരണ' സന്ദര്‍ഭങ്ങള്‍ വന്നിട്ടുള്ള നികുതി ദായകരില്‍ ഇ- അസെസ്‌മെന്റ് ആയിരിക്കില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സ്(CBDT) ആണ് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നടത്തിയിരിക്കുന്നത്.

ഇ-അസെസ്‌മെന്റിലെ മറുപടികളും തെളിവുകളുമെല്ലാം ഓണ്‍ലൈന്‍ ആയി മാത്രമേ സമര്‍പ്പിക്കാനാകൂ. ഈ ആശയവിനിമയത്തിനായി ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (DIN) ഉപയോഗിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. നികുതി ദായകരില്‍ നിന്നു നേരിട്ട് തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ അതിനും പ്രത്യേക നിര്‍ദേശമുണ്ട്.

Related Articles

Next Story

Videos

Share it