ടാക്സ് സേവിങ് എഫ് ഡി: മുതിർന്ന പൗരന്മാർക്ക് നേടാം 7.75 ശതമാനം വരെ പലിശ

മുതിർന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം സ്ഥിര വരുമാന ഉപകരണങ്ങളിലെ നിക്ഷേപത്തിനാണ് അവർ കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ചെറുകിട സമ്പാദ്യ പദ്ധതികളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശനിരക്ക് ക കുത്തനെ കുറകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ക്രമാനുഗതമായി വെട്ടിക്കുറച്ചു. അതിനനുസരിച്ചു ബാങ്കുകളും ചെറുകിട സമ്പാദ്യ പദ്ധതികളും നിരക്കുകളിൽ കുറവ് വരുത്തി. എന്നിരുന്നാലും, മുതിർന്നപൗരന്മാർക്ക് ഇപ്പോഴും ആകർഷകമായ ഒരു നിക്ഷേപ മാർഗമാണ് നികുതി ലാഭസ്ഥിര നിക്ഷേപങ്ങൾ. അഞ്ചു വർഷത്തെ നികുതി ലാഭ സ്ഥിര നിക്ഷേപങ്ങൾക്ക് ആകർഷകമായ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആർ ബി എൽ ബാങ്ക്, AU സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നീ ബാങ്കുകൾ 5 വർഷത്തെ ടാക്സ് സേവിങ് സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ വാഗ്ദാനം നൽകുന്നുണ്ടെന്നാണ് ബാങ്ക് ബസാർ നൽകുന്ന വിവരങ്ങൾ . ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.50 രൂപ വരെ നിക്ഷേപിച്ചു നികുതി കിഴിവ് നേടാം.

റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ്ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കു പരിരക്ഷയും ഉറപ്പു നൽകുന്നുണ്ട്.

നിങ്ങൾ ഇതുവരെ നികുതി ലാഭിക്കുന്ന നിക്ഷേപങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിൽ, നികുതി ലാഭിക്കുന്നതിന് സുരക്ഷിതവും എളുപ്പവുമായ ഒരു മാർഗമാണ് നികുതി ലാഭ സ്ഥിര നിക്ഷേപം.

ചെറുകിട സമ്പാദ്യങ്ങളിലും മറ്റുനിക്ഷേപ മാര്ഗങ്ങളിലും നിക്ഷേപിച്ച ശേഷം ബാക്കി വരുന്ന തുകയും ഇത്തരം എഫ്ഡിയിൽ നിക്ഷേപിക്കാം.ടാക്സ് സേവിങ് എഫ് ഡി ഒരു ഡെറ്റ് നിക്ഷേപ മാർഗമയത് കൊണ്ടു തന്നെ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപമാർഗങ്ങളായ elss പോലുള്ളവയെ അപേക്ഷിച്ചു കൂടുതൽ സുരക്ഷിതമാണ്.

ഉപയോക്താക്കൾ അവരുടെ സമ്പാദ്യം കൂടുതലായി ഇതിൽ നിക്ഷേപിച്ചു നിക്ഷേപ വളർച്ച ഉറപ്പാക്കുന്നതിൽ നിന്ന് മാറിനിൽക്കും എന്ന കാരണത്താൽ വൻകിട സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിൽ വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), ബാങ്ക് ഓഫ് ബറോഡ, ഐ ഡി ബി ഐ തുടങ്ങിയവ 6 ശതമാനത്തിനുമേൽ പലിശ നൽകുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it