Begin typing your search above and press return to search.
നികുതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് അവസാനിക്കും മുമ്പ് ചെയ്തിരിക്കേണ്ട 4 കാര്യങ്ങള്‍
2020- 21 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ സമയം നീട്ടിക്കിട്ടിയതും സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പായി ചെയ്ത് തീര്‍ക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. മാര്‍ച്ച് 31 ന് അവസാന തീയതിയായുള്ള, നികുതിയുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങള്‍ മുന്നോട്ടുള്ള ദിവസങ്ങളില്‍ ബുദ്ധിമുട്ടാകാതിരിക്കാന്‍ ഏറ്റവും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. ഇതാ നിങ്ങള്‍ക്ക് പരിശോധിക്കാന്‍ നാല് കാര്യങ്ങളടങ്ങിയ ഒരു ലഘു ചെക്ക്‌ലിസ്റ്റ്.
1. റിട്ടേണും ബിലേറ്റഡ് റിട്ടേണും
2019-20 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഓര്‍ക്കുക ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച തിരുത്തലുകള്‍ക്കും മാര്‍ച്ച് 31 വരെ മാത്രമാണ് കാലതാമസം ഉള്ളത്. 2019-20 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ റിട്ടേണോ, ബിലേറ്റഡ് റിട്ടേണോ ഫയല്‍ ചെയ്യാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ ലേറ്റ് ഫയലിംഗ് ഫീസായി 10,000 രൂപ കൂടി ചേര്‍ത്ത് ബിലേറ്റഡ് ഐടിആര്‍ ഉടന്‍ ഫയല്‍ ചെയ്യുക.
2. മുന്‍കൂര്‍ നികുതി
ബിലേറ്റഡ് മാത്രമല്ല, വരും വര്‍ഷത്തെ പ്രതീക്ഷിത നികുതി ബാധ്യത 10,000 രൂപയില്‍ കൂടുതലുള്ള ഒരു വ്യക്തി മുന്‍കൂര്‍ നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥനാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ നാലാം ഗഡു അടയ്ക്കുവാനും മാര്‍ച്ച് അവസാനം വരെ കഴിയൂ.
3. പാന്‍ ആധാര്‍
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതിയും 2021 മാര്‍ച്ച് 31 ആണ്. മാര്‍ച്ച് 31 ന് മുമ്പ് പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിന്നീട് പാന്‍ നമ്പര്‍ പ്രവര്‍ത്തന യോഗ്യമല്ലാതാകും. നേരത്തെ നീട്ടിവച്ചതിനാല്‍ ഇനിയും ഈ തീയതി നീട്ടിക്കിട്ടാനുള്ള സാധ്യത കുറവാണ്.
4. സത്യവാങ്മൂലം സമര്‍പ്പിക്കല്‍
വിവാദ് സേ വിശ്വാസ് പദ്ധതിയ്ക്ക് കീഴില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും മാര്‍ച്ച് മാസം വരെയാണ് സമയം നീട്ടിയിരുന്നത്.
Next Story
Videos