2022-23 വര്‍ഷത്തെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്തവര്‍ഷത്തെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും യഥാക്രമം ഡിഡിഒയ്ക്കും സബ്ട്രഷറി ഓഫീസര്‍/ബാങ്ക് മാനേജര്‍ക്കും 2022 മാര്‍ച്ച് മാസം തന്നെ കൊടുത്തിരിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഓരോ മാസവും ടിഡിഎസായി ശമ്പളം/പെന്‍ഷനില്‍ നിന്ന് ഈടാക്കുന്നത്. 2022 ഫെബ്രുവരി മാസം ഒന്നാം തീയ്യതി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥകളാണ് 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് കൊടുക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കേണ്ടിവരുന്നത്. മേല്‍ സാഹചര്യത്തിലെ 2022 ലെ ഫിനാന്‍സ് ബില്ലിലെ ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വിശകലനം ചെയ്യുന്നു.

(1) കഴിഞ്ഞ കൊല്ലത്തെ ആദായനികുതി നിരക്കില്‍ മാറ്റമില്ല. പുതിയ രീതിയോ, പഴയ രീതിയോ അനുസരിച്ച് നികുതി കണക്ക് കൂട്ടുവാന്‍ കഴിയുന്നതാണ്.
(2) വകുപ്പ് 194 P നിലനില്‍ക്കുന്നുണ്ട്.
(3) വരുമാനം കാണിക്കുവാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ കഴിയുമെന്ന് കരുതി വരുമാനം മന:പൂര്‍വം കാണിക്കാതെ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ചെയ്താല്‍ വലിയ പിഴ തുകയായി അടയ്‌ക്കേണ്ടിവരും. അപ്‌ഡേറ്റഡ് റിട്ടേണ്‍ അനേകം വ്യവസ്ഥകള്‍ക്ക് വിധേയമാണ്.
(4) നികുതി ഈടാക്കി ഗവണ്‍മെന്റിലേക്ക് അടയ്ക്കുവാന്‍ ഉത്തരവാദിത്വമുള്ളവര്‍ കര്‍ശനമായും തങ്ങളുടെ കര്‍തവ്യം പാലിച്ചിരിക്കണമെന്ന സന്ദേശം ഫിനാന്‍സ് ബില്‍ തരുന്നുണ്ട്. (വകുപ്പ് 201 ലെ അവ്യക്തത നീക്കം ചെയ്തിരിക്കുന്നു).
(5) Sec 80 C, വകുപ്പ് 80 CCD, വകുപ്പ് 80 CCB (1), വകുപ്പ് 80 CCD(1B) എന്നിവ അനുസരിച്ചുള്ള കിഴിവ് ലഭ്യമാണ്. വകുപ്പ് 80 CCD (2) അനുസരിച്ചിട്ടുള്ള തൊഴിലുടമയുടെ വിഹിതം 14 ശതമാനം വരെ കേരള സംസ്ഥാന ജീവനക്കാര്‍ക്കും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവകാശപ്പെടുവാന്‍ കഴിയുന്നതാണ്.
(6) വകുപ്പ് 80DD അനുസരിച്ചിട്ടുള്ള കിഴിവ് ഉദാരമാക്കി.
(7) കോവിഡിന്റെ ചികിത്സയ്ക്കുവേണ്ടി തൊഴിലുടമയില്‍നിന്നും ലഭിച്ച തുക പെര്‍ക്വിസിറ്റായി കണക്കാക്കി നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല.
(8) വകുപ്പ് 206 AB, 206 CCA എന്നിവ അനുസരിച്ച് ഉയര്‍ന്ന നിരക്കിലുള്ള നികുതി ഈടാക്കുവാന്‍ വേണ്ടി (TDS/TCS deducted/ Collected) കണക്കിലെടുക്കുന്ന ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത വര്‍ഷങ്ങളുടെ എണ്ണം രണ്ടില്‍ നിന്നും ഒന്നാക്കി മാറ്റി.
(8) ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കിയിട്ടില്ല. എന്നാല്‍ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍നിന്നുള്ള മൂലധന നേടത്തിന് 30 ശതമാനമാണ് നികുതിയായി അടയ്‌ക്കേണ്ടിവരുന്നത്.
(9) ഭവന വായ്പയുടെ ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റമില്ല.
(10) താഴെപറയുന്ന വകുപ്പുകള്‍ അനുസരിച്ചിട്ടുള്ള കിഴിവുകള്‍ തുടര്‍ന്നും ലഭ്യമാണ്. (ലിസ്റ്റ് പൂര്‍ണമല്ല)
(a) വകുപ്പ് - 80 C, 80 CCD, 80 CCD (1), 80CCD(1B).
(b) വകുപ്പ് 80 D, 80 DD, 80 DDB.
(c) വകുപ്പ് 80EEB.
(d) വകുപ്പ് 80G, 80GG, 80GGC.
(e) വകുപ്പ് 80QQA, 80QQB.
(f) വകുപ്പ് 80 TTA, 80 TTB, 80U.
(11) 2022 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സമയത്തിനുള്ളില്‍ യഥാസമയം നികുതി അടച്ചിരിക്കണം (നികുതി ബാധ്യതയുള്ളവര്‍). അല്ലാത്തപക്ഷം പലിശ അടയ്‌ക്കേണ്ട സാഹചര്യം വരുന്നതാണ്.
(12) ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ മുകളിലുള്ള effective tax rate 28.5 ശതമാനം എന്നതില്‍നിന്നും 23.92 ശതമാനം എന്ന സംഖ്യയിലേക്ക് ചുരുങ്ങുന്നതാണ്.
(13) വകുപ്പ് 80 EEAയുടെ കിഴിവ് 2022 മാര്‍ച്ച് 31 വരെ മാത്രമാണ് ലഭിക്കുക.
(14) വകുപ്പ് 68 അനുസരിച്ചിട്ടുള്ള നികുതിദായകന്റെ ഉത്തരവാദിത്വം കൂടുന്നു. നിങ്ങള്‍ക്ക് പണം തന്ന ആളുടെ വരുമാനത്തിന്റെ ഉറവിടം നിങ്ങള്‍ മനസിലാക്കിയിരിക്കണം.
(15) നിങ്ങളുടെ വരുമാനം ഒളിച്ചുവയ്ക്കുവാന്‍ സാധ്യമല്ല. ബന്ധപ്പെട്ട ഓഫീസര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ നിബന്ധനകള്‍ക്ക് വിധേയമായി Income escaping, Assessment, Reopen ചെയ്യുവാന്‍ സാധിക്കുന്നതാണ്.


Related Articles
Next Story
Videos
Share it