Begin typing your search above and press return to search.
കേന്ദ്രബജറ്റ് : അടിസ്ഥാന ആദായ നികുതി ഒഴിവാക്കല്‍ പരിധി ഉയര്‍ത്തുമോ?
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന 2022 -23 ബജറ്റില്‍ അടിസ്ഥാന ആദായ നികുതി ഒഴിവാക്കല്‍ പരിധി നിലവില്‍ 2,50,000 രൂപയില്‍ നിന്നും ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 64 % പേരും പരിധി ഉയര്‍ത്തുമെന്ന് പ്രതീക്ഷയിലാണ്, 25% അങ്ങനെ ഒരു സാധ്യത കാണുന്നില്ല.
ആദായ നികുതി വകുപ്പിലെ 80 സി കിഴിവിന്റെ പരിധി നിലവിലുള്ള 1.5 ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തുമെന്ന് 36 ശതമാനം ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ശമ്പള വരുമാനം ലഭിക്കുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് കിഴിവ് 50,000 രൂപയില്‍ നിന്ന് ഉയരുമെന്ന് ന്യൂനപക്ഷം (19 %) പ്രതീക്ഷിക്കുന്നു. ആദായ നികുതി യുടെ ഉയര്‍ന്ന സ്ലാബായി 10 ലക്ഷം രൂപയും ഉയര്‍ത്തുമെന്ന് പ്രതീക്ഷ ഒരു ന്യൂനപക്ഷത്തിനുണ്ട്. നിലവില്‍ 10 ലക്ഷം വരുമാനം ഉള്ളവര്‍ക്ക് 30 % പരമാവധി മാര്‍ജിനല്‍ നികുതി ബാധകമാണ്.
കമ്പനികള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി ആദായ നികുതി 80 ജെ ജെ എ വകുപ്പില്‍ വരുമാന പരിധി നിലവില്‍ 25000 എന്നത് ഉയര്‍ത്തുമെന്ന് 65 % ജനങ്ങള്‍ പ്രതീക്ഷിക്കുന്നു
പരോക്ഷ നികുതി പ്രത്യക്ഷ നികുതിയെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ജി എസ് ടി സ്ലാബുകള്‍കളുടെ എണ്ണം കൂട്ടുന്നതിനോട് ഭൂരിഭാഗം ജനങ്ങളും(72 %) യോജിക്കുന്നില്ല.
ധന മന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍ പണപ്പെരുപ്പം കുറയ്ക്കുക. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമ്പദ് ഘടനയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കുക എന്നതാണ്- എന്ന് കെ പി എം ജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു
എന്നാല്‍ കെയര്‍ റേറ്റിംഗ്സ് നടത്തിയ സര്‍വേയില്‍ 57 % ജനങ്ങള്‍ ആദായ നികുതിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ദീര്‍ഘകാല മൂലധന വര്‍ധന നികുതിയിയിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കെയര്‍ റേറ്റിംഗ്സ് സര്‍വേയില്‍ പങ്കെടുത്തവര്‍ കരുതുന്നില്ല.
Next Story
Videos