ടാക്‌സ് റീഫണ്ട് കിട്ടിയില്ലേ? ഇ - മെയ്‌ലിന് മറുപടി നല്‍കൂ; നികുതി വകുപ്പിനോട് പ്രതികരിക്കാത്തവര്‍ ഇനിയും 1.74 ലക്ഷം പേര്‍

ആദായ നികുതി വകുപ്പിന്റെ റീഫണ്ട് എളുപ്പത്തില്‍ നികുതി ദായകരിലേക്ക് എത്തിക്കാന്‍ വേണ്ട എല്ലാ നടപടികള്‍ കൊക്കൊണ്ടിട്ടും ഇപ്പോഴും നിരവധി പേര്‍ തങ്ങളുടെ റീഫണ്ട് ലഭിക്കുന്നില്ല എന്ന പേരില്‍ ട്വിറ്ററിലൂടെയും മറ്റും ആദായ നികുതി വകുപ്പിന് പരാതി പറയുകയാണ്. ഇപ്പോഴിതാ നികുതി ദായകര്‍ റീഫണ്ട് മെയ്‌ലിന് പ്രതികരിച്ചു കൊണ്ടുള്ള റിട്ടേണ്‍ ഇ മെയ്ല്‍ നല്‍കാത്തതായി നികുതി വകുപ്പ് തന്നെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. 1.74 പേരുടെ റീഫണ്ട് റെസ്‌പോണ്‍സ് ഇ മെയ്‌ലുകളാണ് ഇനിയും ലഭിക്കാത്തതായി ഉള്ളതത്രേ.

മെയ്ല്‍ ലഭിച്ച് റീഫണ്ട് ഇഷ്യൂ ചെയ്താല്‍ 5-7 പ്രവര്‍ത്തി ദിവസങ്ങളില്‍ നികുതി ദായകന്റെ അക്കൗണ്ടിലേക്ക് റീഫണ്ട് എത്തുന്നതാണ്. അഞ്ച് ലക്ഷം രൂപ വരെയുള്ള ടാക്‌സ് റീഫണ്ടുകള്‍ നല്‍കാന്‍ കൊറോണ വൈറസ് പ്രതിസന്ധിയുടെ പഞ്ചാത്തലത്തില്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 4,250 കോടി രൂപ ഇത്തരത്തില്‍ 10.2 ലക്ഷം പേര്‍ക്കായി നല്‍കുകയും കഴിഞ്ഞു.

ഇനിയും 1.74 നികുതി ദായകരാണ് ഇ- മെയ്‌ലിന് പ്രതികരണം നല്‍കാത്തതിനാല്‍ നികുതി റീഫണ്ട് ലഭിക്കാത്തവരില്‍ ഉള്ളത്. എത്രയും പെട്ടെന്ന് ഇ- മെയ്ല്‍ റെസ്‌പോണ്‍സ് നല്‍കിയാല്‍ കാലതാമസമില്ലാതെ റീഫണ്ട് കൈപ്പറ്റാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സ് അറിയിക്കുന്നു. ഇന്‍കം ടാക്‌സിന് തിരികെ ഫില്‍ ചെയ്ത് അയക്കേണ്ട ഇ- മെയ്ല്‍ ചുവടെ.

Dear Taxpayer,

It is seen that a claim of refund has been made in the Income Tax Return for filed by you on .

Your Income Tax Return has been selected under risk management process wherein your confirmation is required on the claim of refund. You are requested to submit your response in the e-Filing Portal post login by selecting either of the following options:

The claim of refund is correct to the best of my knowledge and belief

Return of Income is being revised wherein, correct claim of refund shall be made

To submit the above mentioned response, please login to e-Filing portal, Go to Worklist->For Your Action-> Response for Refund Confirmation.

Please verify the claims made in your Return of Income filed and submit your response accordingly. In case of any incorrect claims, please revise your Income Tax Return (ITR).

Please submit your response within 30 days of receipt of this e-mail.

Please ignore this mail, if you have already submitted your response.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it