ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്ളവര്‍ക്ക് നികുതി ലാഭിക്കാന്‍ വഴിയുണ്ട്, എങ്ങനെ?

സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ ചേരുമ്പോള്‍ പലിശ വരുമാനമല്ലാതെ മറ്റൊന്നും ലഭിക്കില്ലെന്ന് പലരും കരുതാറുണ്ട്. എന്നാല്‍ എഫ്ഡികളില്‍ നിന്നുള്ള നിങ്ങളുടെ പലിശവരുമാനത്തിന് നികുതി ഇളവ് ലഭിക്കും. നിങ്ങളുടെ വാര്‍ഷിക വരുമാന പരിധി 5 ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍, നിങ്ങളുടെ നികുതി ബാധ്യത പൂജ്യമായിരിക്കും. എഫ്ഡി ഉണ്ടെങ്കിലും നിങ്ങളുടെ ബാങ്കില്‍ ഫോം 15 ജി ഫയല്‍ ചെയ്യുന്നതിലൂടെ, നിങ്ങളുടെ പലിശ വരുമാനവുമായി ബന്ധപ്പെട്ട് നിങ്ങളെ ടിഡിഎസില്‍ നിന്നും ഒഴിവാക്കും.

ഇത് ആര്‍ക്കൊക്കെ ലഭ്യമാകും?
നിങ്ങള്‍ക്ക് എഫ്ഡി പലിശയല്ലാതെ മറ്റേതെങ്കിലും വരുമാനമുണ്ടെങ്കില്‍, അതായത് ഈ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ മൊത്തം വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ അധികവരുമാനത്തിനായുള്ള നിങ്ങളുടെ നികുതി ബാധ്യത വിലയിരുത്തുകയും ബാധകമായ നികുതി സ്ലാബിന് അനുസൃതമായി നികുതി നല്‍കേണ്ടിയും വരും.
നിങ്ങള്‍ക്ക് ഏതെങ്കിലും ആദായനികുതി ബാധ്യതയുണ്ടെങ്കില്‍, ഫോം 15 ജി ഫയല്‍ ചെയ്യുന്നത് സഹായകരമാകില്ല.
അഡ്വാന്‍സ് ടാക്‌സ് അടയ്ക്കാത്തവരില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ ഒരു ശതമാനം പലിശ ഈടാക്കിയേക്കാം.
അര്‍ഹതയുണ്ടായാലും ഫോം 15 ജി ഫയല്‍ ചെയ്തില്ലെങ്കില്‍ ഇളവ് ലഭിക്കില്ല.


Related Articles
Next Story
Videos
Share it