16 രൂപ മുതല്‍ 100 രൂപ വരെയുള്ള വോഡഫോണ്‍ ഐഡിയ പ്ലാനുകള്‍

16 രൂപയുടെ ഒരു ദിവസത്തെ പ്ലാന്‍ മുതല്‍ 200 എം ബി ഡാറ്റയോടൊപ്പം 74 രൂപയുടെ ടോക് ടൈം നല്‍കുന്ന 95 രൂപയുടെ പ്ലാന്‍ ഉള്‍പ്പെടെ 100 രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പ്ലാനുകള്‍ പ്രഖ്യാപിച്ച് വി (വോഡഫോണ്‍ ഐഡിയ). നേരത്തെ തന്നെ 100 രൂപയില്‍ താഴെയുള്ള പായ്ക്കുകള്‍ അവതരിപ്പിച്ചിരുന്ന വി 59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളാണ് പുതുതായി അവതരിപ്പിച്ചത്. നിലവില്‍ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്‍ ലഭിക്കുകയുള്ളൂവെങ്കിലും താമസിയാതെ മറ്റ് സര്‍ക്കിളുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പ്ലാന്‍.


നിലവിലെ വോഡഫോണ്‍ ഐഡിയ പ്ലാനുകള്‍

59 രൂപ: 28 ദിസവം കാലാവധി, ലോക്കല്‍, നാഷണല്‍, റോമിംഗ് കോളുകള്‍ക്ക് 30 മിനിട്ട് സൗജന്യം ലഭിക്കും.
65 രൂപ കോംബോ പായ്ക്ക്: 100 എം ബി ഹൈസ് സ്പീഡ് ഡാറ്റ, 52 രൂപയുടെ ടോക് ടൈം സൗജന്യം. 28 ദിവസം വാലിഡിറ്റി.
39 രൂപ: 100 എംബി ഡാറ്റ, 30 രൂപയുടെ ടോക് ടൈം, 14 ദിവസം വാലിഡിറ്റി.
49 രൂപ (പീപെയ്ഡ്) : 300 എംബി ഡാറ്റ, 38 രൂപയുടെ ടോക് ടൈം. 28 ദിവസം വാലിഡിറ്റി. myvi.in വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാര്‍ജ് ചെയ്താല്‍ 200 എംബി അധികം ലഭിക്കും.
79 രൂപ: 400 എംബി ഡാറ്റ, 64 രൂപയുടെ ടോക് ടൈം, 28 ദിവസം വാലിഡിറ്റി. myvi.in വഴിയോ ആപ്പുവഴിയോ ചാര്‍ജ് ചെയ്താല്‍ 200 എംബി അധികം ലഭിക്കും.
95 രൂപ: 200 എംബി ഡാറ്റ, 74 രൂപയുടെ ടോക് ടൈം, 56 ദിവസം വാലിഡിറ്റി. myvi.in എന്ന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ ആപ്പുവഴിയോ ചാര്‍ജ് ചെയ്താല്‍ 200 എംബി അധികമായി ലഭിക്കും.

മിനി റീചാര്‍ജ്

16 രൂപ: ഒരു ജി.ബി ഡാറ്റ. ഒരു ദിവസം കാലാവധി .
48 രൂപ: മൂന്ന് ജി.ബി ഡാറ്റ. മൂന്ന് ദിവസം കാലാവധി .
98 രൂപ: 12 ജി.ബി ഡാറ്റ. 28 ദിവസം കാലാവധി .


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it