ഉപയോഗപ്പെടുത്താറുണ്ടോ? ട്വിറ്ററിലെ ഈ 5 ബോട്ട്സ്

ഓട്ടോമാറ്റിക്കായി കാര്യങ്ങള്‍ ചെയ്തുകിട്ടാനായി പ്രോഗ്രാം ചെയ്തുവെച്ചിരിക്കുന്നവയാണ് ബോട്ടുകള്‍ (Bot) .ട്വിറ്ററില്‍ സജീവമായവര്‍ക്ക് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനായി ഇതാ 5 ബോട്ടുകള്‍.

1. വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍
Mention @DownloaderBto

ട്വീറ്റ് ചെയ്യുന്ന വീഡിയോകളും GIF ഇമേജുകളും ഈ ബോട്ട് ഉപയോഗിച്ച് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതിനായി വീഡിയോ ഉള്‍പ്പെടുന്ന ട്വീറ്റില്‍ @DownloaderBot എന്ന് റിപ്ലൈ ചെയ്താല്‍ മതി. ഇതോടെ നിങ്ങള്‍ക്ക് റിപ്ലൈയായി വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. @GetVideoBot, @SendVidBot, @Get_This_V തുടങ്ങിയ ബോട്ടുകളും വീഡിയോ ഡൗണ്‍ലോഡ് ചെയ്തു തരാന്‍ സഹായിക്കും.

2. സ്‌ക്രീന്‍ഷോട്ട് കിട്ടാന്‍
Mention @pikaos_me

ഒരു ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ലഭ്യമാകാനായി @pikaos_me എന്ന് മെന്‍ഷന്‍ ചെയ്ത് screenshot this എന്ന് റിപ്ലൈ ചെയ്താല്‍ മതി. ഉടനെ തികഞ്ഞ ക്വാളിറ്റിയോടെ ആ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് നിങ്ങള്‍ക്ക് റിപ്ലൈയായി ലഭിക്കും.

3. ട്വിറ്റര്‍ ത്രെഡ് സേവ് ചെയ്യാന്‍
Mention @ThreadReaderApp

ഒരേയാളുടെ ട്വീറ്റ് പരമ്പര ഒറ്റ ലൈനില്‍ കിട്ടുന്ന ട്വിറ്റര്‍ ത്രെഡുകള്‍ക്ക് വായനക്കാര്‍ ഏറെയാണ്. ഈ ത്രെഡുകള്‍ വായനാസുഖത്തിനായി ലഭ്യമാകാനും സേവ് ചെയ്യാനും ഷെയര്‍ ചെയ്യാനും ഉപയോഗപ്പെടുത്താവുന്ന ബോട്ടാണിത്. ത്രെഡിലെ ഏതെങ്കിലുമൊരു ട്വീറ്റില്‍ @ThreadReaderApp എന്ന് മെന്‍ഷന്‍ ചെയ്ത് unroll എന്ന കീവേര്‍ഡ് ഉപയോഗിച്ച് റിപ്ലൈ ചെയ്താല്‍ ത്രെഡുകള്‍ ക്രമപ്രകാരം ഒറ്റ വിന്‍ഡോയില്‍ ലഭ്യമാകും.

4. റിമൈന്‍ഡര്‍ സെറ്റ് ചെയ്യാന്‍

Mention @RemindMe_OfThis

ഏതെങ്കിലും പബ്ലിക് ട്വീറ്റ് പിന്നീടെപ്പോഴെങ്കിലും റിമൈന്‍ഡ് ചെയ്യണമെന്നുണ്ടെങ്കില്‍ @RemindMe_OfThis എന്ന് മെന്‍ഷന്‍ ചെയ്ത ശേഷം ഓര്‍മിപ്പിക്കേണ്ട സമയം ഇംഗ്ലീഷില്‍ എഴുതി റിപ്ലൈ ചെയ്താല്‍ മതി. ഇങ്ങനെ 12 മണിക്കൂറിലേക്കോ, രണ്ടു ദിവസത്തിലേക്കോ, അടുത്ത ആഴ്ചയിലേക്കോ, അഞ്ചു വര്‍ഷത്തിനു ശേഷത്തിലേക്കോ വേണമെങ്കില്‍ പോലും റിമൈന്‍ഡര്‍ വെക്കാവുന്നതാണ്.

5. മറുപടി ക്വോട്ട് ചെയ്യാന്‍

Mention @quotedreplies

ട്വീറ്റുകളെയോ റിപ്ലൈകളെയോ ക്വോട്ട് ചെയ്യുന്നതിലൂടെ നിങ്ങളുടെ കമന്റുകള്‍ ഏറ്റവും മുകളിലായിവരുന്ന രീതിയില്‍ ഷെയര്‍ ചെയ്യാനാവും. ഇതിനായി നിങ്ങള്‍ക്ക് വേണ്ട ക്വോട്ടഡ് ട്വീറ്റോ റിപ്ലൈയോ ക്ലിക്ക് ചെയ്ത് അതിനു താഴെ @quotedreplies എന്ന് മെന്‍ഷന്‍ ചെയ്ത് കമന്റിട്ടാല്‍ മതി. തിരിച്ച് നിങ്ങള്‍ക്ക് ഒരു ലിങ്ക് ലഭ്യമാവും. ഇത് ഓപ്പണ്‍ ചെയ്താല്‍ ആ ട്വീറ്റിനുള്ള ക്വോട്ടഡ് റിപ്ലൈകള്‍ കാണാനാവും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it