നല്ല ക്യാമറ വേണം, അത്യാവശ്യം മെമ്മറിയും പിന്നെ ബാറ്ററി ലൈഫും ഇതൊക്കെയാണ് മൊബൈല്‍ ഫോണ്‍ വാങ്ങാനൊരുങ്ങുമ്പോള്‍ പരമാവധി പേരും പ്രധാനമായും ലക്ഷ്യമിടുന്നത്. പോപ്പുലര്‍ ആയ ബ്രാന്‍ഡ് കൂടിയാണെങ്കില്‍ ഹാപ്പിയായി. ഇതാ പോക്കറ്റ് കാലിയാകാതെ മികച്ച സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാനാഗ്രിക്കുന്നവര്‍ക്കുള്ള ചില ഓപ്ഷനുകളാണ് ഇവിടെ പറയുന്നത്.
പോകോ എം2 പ്രോ
പോകോ വളരെ പെട്ടെന്ന് ഇന്ത്യയില്‍ തരംഗമായി മാറിയ ബജറ്റ് ഫോണാണ്. 13,999 രൂപയില്‍ ആരംഭിക്കുന്ന ഒരു ബജറ്റ് സ്മാര്‍ട്ഫോണ്‍ ആണിത്. നാല് പതിപ്പുകളാണ് പോകോ എം2 പ്രോയ്ക്ക് ഉള്ളത്. നാല് ജിബി റാം/64 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില. ആറ് ജിബി റാം/64 ജിബി സ്റ്റോറേജ് പതിപ്പിന് 14,999 രൂപയും ആറ് ജിബി റാം/128 ജിബി സ്റ്റോറേജ് പതിപ്പിന് 16,999 രൂപയും ആണ് വില. ജൂലായ് 14 ന് ഉച്ചയ്ക്ക് 12 മണിമുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. 6.67 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി പ്ലസ് (2400 ഃ 1080 പിക്സല്‍ റസലൂഷന്‍) ഡിസ്പ്ലേയാണ് പോകോ എം2 പ്രോയ്ക്ക് ഉള്ളത്. പി2ഐ നാനോ കോട്ടിംഗ്, സ്പ്ലാഷ്, ഡസ്റ്റ് റസിസ്റ്റന്‍സ് മുന്നിലും പുറകിലും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവ ഫോണിന്റെ സവിശേഷതകളാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720ജി ഒക്ടാകോര്‍ പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 33 വാട്ട് അതിവേഗ ചാര്‍ജിംഗ് സൗകര്യവും 5000 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്. ഐഎസ്ആര്‍ഒയുടെ നാവിക് നാവിഗേഷന്‍ സംവിധാനവും ഫോണിനുണ്ട്. 48 എംപി പ്രധാന സെന്‍സര്‍, എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, അഞ്ച് എംപി മാക്രോ സെന്‍സര്‍, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവയടങ്ങുന്ന ക്വാഡ് റിയര്‍ ക്യാമറയാണ് ഫോണിന്. സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയും ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്.
സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍
Display: 6.67-inch, 1080x2400 pixels
Processor: Qualcomm Snapdragon 720G
RAM: 4GB
Storage: 64GB
Battery Capacity: 5020mAh
Rear Camera: 48MP + 8MP + 5MP + 2MP
Front Camera: 16MP
റെഡ്മി നോട്ട് 9
ഷവോമിയില്‍ നിന്നുള്ള നോട്ട് 9 സീരീസിലെ ഒരു എന്‍ട്രി ലെവല്‍ ഓഫറാണ് റെഡ്മി നോട്ട് 9. റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്‌സ് എന്നിവയുടെ അതേ ഡിസൈന്‍ തന്നെയാണ് ഈ മോഡലും പങ്കിടുന്നത്. 6.53 ഇഞ്ച് ഡിസ്പ്ലേയാണ് മുകളില്‍ ഇടത് മൂലയില്‍ ദ്വാര-പഞ്ച്. ഡിസ്‌പ്ലേ പരിരക്ഷിക്കാന്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 ഉണ്ട്. റെഡ്മി നോട്ട് 9 ഒരു മീഡിയടെക് ഹീലിയോ ജി 85 SoC ആണ്. മൂന്ന് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്; 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് സംഭരണം കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയും. 5,020 എംഎഎച്ച് ബാറ്ററിയാണുള്ളത്. കൂടാതെ ബോക്‌സില്‍ 22.5W ചാര്‍ജറും ലഭ്യമാണ്.
48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ക്ാമറയില്‍ ബന്ധിപ്പിച്ചിരിക്കുന്ന AI സജീകരണം മികച്ച ദൃശ്യങ്ങള്‍ സേവ് ചെയ്യാന്‍ സഹായിക്കുകയും ലോലൈറ്റ്, നൈറ്റ് മോഡ് തുടങ്ങിയവയിലും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു.
സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍
Display : 6.53-inch, 1080x2340 pixels
Processor: MediaTek Helio G85
RAM : 4GB
Storage: 64GB
Battery Capacity: 5020mAh
Rear Camera : 48MP + 8MP + 2MP + 2MP
Front Camera: 13MP
റിയല്‍മി നാര്‍സോ 20 പ്രോ
റിയല്‍മി കഴിഞ്ഞ മേയിലാണ് പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ ശ്രേണി നാര്‍സോ ഇന്ത്യയിലവതരിപ്പിച്ചത്. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വില്പനക്കെത്തിയിട്ടും രണ്ട് മാസം തികയുന്നതിന് മുന്‍പ് തന്നെ 3 ലക്ഷത്തിലധികം നാര്‍സോ (നാര്‍സോ 10, നാര്‍സോ 10A) ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ കമ്പനിക്കായി.
നാര്‍സോ 10 ഫോണുകള്‍ക്ക് പുറമെ നര്‍സോ 20 ശ്രേണിയാണ് പുതുതായി റിയല്‍മി അവതരിപ്പിച്ചത്. നാര്‍സോ 20, നാര്‍സോ 20A, നാര്‍സോ 20 പ്രോ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുത്തന്‍ ശ്രേണിയില്‍ വില്പനക്കെത്തിയിരിക്കുന്നത്. ഇതില്‍ നാര്‍സോ 20, നാര്‍സോ 20A മോഡലുകള്‍ക്ക് വാട്ടര്‍ഡ്രോപ്-സ്‌റ്റൈല്‍ ഡിസ്‌പ്ലേയും, ട്രിപ്പിള്‍ കാമറയുമാണ്. അതെ സമയം അല്പം പ്രീമിയം മോഡല്‍ ആയ നാര്‍സോ 20 പ്രോയ്ക്ക് ഹോള്‍-പഞ്ച് ഡിസൈനും ക്വാഡ് ക്യാമറയുമാണ്.
പുത്തന്‍ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് നാര്‍സോ 20A. ഈ പതിപ്പിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 8,499 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 9,499 രൂപയുമാണ് വില. നാര്‍സോ 20-യുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് വില 10,499 രൂപയും ഇതേ റാമും 128 ജിബി സ്റ്റോറേജുള്ള ഫോണിന് 11,499 രൂപയുമാണ് വില. ഈ രണ്ട് പതിപ്പുകളും ഗ്ലോറി സില്‍വര്‍, വിക്ടറി ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ആണ് വില്പനക്കെത്തിയിരിക്കുന്നത്.
പ്രീമിയം മോഡല്‍ ആയ നാര്‍സോ 20 പ്രോയുടെ അടിസ്ഥാന 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയുമാണ് വില. ബ്ലാക്ക് നിഞ്ച, വൈറ്റ് നൈറ്റ് എന്നീ നിറങ്ങളാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ട്രെന്‍ഡ് ആയിട്ടുള്ളത്.
സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍
Display: 6.50-inch, 1080x2400 pixels
Processor; MediaTek Helio G95
RAM: 6GB
Storage: 64GB
Battery Capacity: 4500mAh
Rear Camera: 48MP + 8MP + 2MP + 2MP
Front Camera :16MP
റിയല്‍മി 6
പ്രാരംഭ വിലയേക്കാള്‍ 2000 രൂപ പെട്ടെന്നു വെട്ടിക്കുറച്ച് കൊണ്ടാണ് റിയല്‍മി 6 താരമായത്. 2020 സെപ്റ്റംബര്‍ ആദ്യവാരം റിയല്‍മി 7 വില്പനക്കെത്തിച്ചതോടെ ഫീച്ചറുകളില്‍ കേമനായ റിയല്‍മി6 ന്റെ വില കമ്പനി കുറച്ചു. എന്നാല്‍ മികച്ച ഫീച്ചറുകള്‍ ഈ ഫോണിലേക്ക് ഇപ്പോഴും നിരവധി പേരെ ആകര്‍ഷിക്കുന്നു. റിയല്‍മി 6ന് 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ്. മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസര്‍ ആണ് ഹാന്‍ഡ്‌സെറ്റിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
64 മെഗാപിക്സല്‍ എഐ ക്വാഡ് ക്യാമറയാണ് റിയല്‍മി 6-ന്റെ ആകര്‍ഷണം. 16 എംപി സെല്‍ഫി ക്യാമറയുണ്ട്. 30ണ ഫ്‌ലാഷ് ചാര്‍ജ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4300 എംഎഎച്ച് ബാറ്ററിയാണ്. 55 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം എന്ന് കമ്പനി അവകാശപ്പെടുന്നു.
സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍
Display : 6.50-inch, 1080x2400 pixels
Processor : MediaTek Helio G90T
RAM : 4GB
Storage : 64GB
Battery Capacity : 4300mAh
Rear Camera : 64MP + 8MP + 2MP + 2MP
Front Camera : 16MP
റിയല്‍മി 6 ഐ
ഓഗസ്റ്റില്‍ വില്പനക്കെത്തിയ റിയല്‍മി 6 ഐയുടെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 14,999 രൂപയില്‍ നിന്നും 13,999 രൂപയായി സെപ്റ്റംബറില്‍ തന്നെ കമ്പനി കുറച്ചിട്ടുണ്ട്. ഡ്യുവല്‍ സിം നാനോ സംവിധാനമുള്ള റിയല്‍മി 6 ഐ ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ റിയല്‍മി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.5-ഇഞ്ച് ഫുള്‍ എച്ഡി+ (1,080ഃ2,400 പിക്സല്‍) എല്‍സിഡി ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ആണ് റിയല്‍മി 6 ഐക്ക്. 90Hz ആണ് റിഫ്രഷ് റേറ്റ്. ഈ ഡിസ്പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. ഒക്ടകോര്‍ മീഡിയടെക് ഹീലിയോ G90T SoC പ്രൊസസര്‍ ആണ് റിയല്‍മി 6 ഐയുടെ ഹൃദയം.
സവിശേഷതകള്‍ ഒറ്റ നോട്ടത്തില്‍
Display : 6.50-inch, 1080x2400 pixels
Processor :MediaTek Helio G90T
RAM : 4GB
Storage : 64GB
Battery Capacity : 4300mAh
Rear Camera : 48MP + 8MP + 2MP + 2MP
Front Camera :16MP