കാത്തിരിപ്പിനൊടുവില്‍ ആന്‍ഡ്രോയ്ഡ് പതിപ്പെത്തി; ഇനി എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചാറ്റ് ജിപിടി

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചാറ്റ് ജിപിടി ആന്‍ഡ്രോയ്ഡ് ആപ്പ് എത്തി. ഇനി എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മേയ് മാസം മുതൽ ഐ ഫോണിലും ഡെസ്‌ക്ടോപ്പിലും ഇത് ലഭ്യമായിരുന്നു.

ചാറ്റ് ജിപിടി ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ സൗകര്യം നേരത്തെ എത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ആപ്പ് താനേ ഇന്‍സ്റ്റോള്‍ ആകും. മറ്റുള്ളവര്‍ക്ക് ഗൂഗ്ള്‍ ആപ്പ് സ്റ്റോറില്‍ കയറി നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയ വിവരം കമ്പനി തന്നെ ട്വിറ്ററിലുടെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ചാറ്റ് ജിപിടി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Ai) സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി നല്‍കുന്ന ചാറ്റ്ബോട്ട് ആണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എ.ഐ എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

കഥ, കവിത, ലേഖനങ്ങള്‍, കത്തുകള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍, സമകാലിക സംഭവങ്ങള്‍, പാചകക്കുറിപ്പുകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ വിവരങ്ങള്‍ തിരയാനും എഴുതാനും ചാറ്റ് ജിപിടിയ്ക്ക് സാധിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it