നെതർലൻഡ്‌സിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; 5ജി പരീക്ഷണമാണോ കാരണം? 

അഞ്ചാം തലമുറയിലുള്ള സെല്ലുലർ നെറ്റ് വർക്കാണ് 5ജി. പല രാജ്യങ്ങളിലും ഇതിന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുയാണിപ്പോൾ.

Video grab

ലോകത്ത് ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സേവനം ലഭിക്കുന്ന രാജ്യമാണ്
നെതർലൻഡ്‌സ്‌. അവിടെ ഈയിടെ നടന്ന 5ജി ടെസ്റ്റ് വിവാദമായിരിക്കുകയാണ്.

പരീക്ഷണം നടന്ന ഹേഗിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 200 ലധികം പക്ഷികളാണ് ഹേഗിലെ ഒരു പാർക്കിൽ ചത്തുവീണത്. ഒക്ടോബർ മുതലാണ് ഇത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ട് തുടങ്ങിയത്.

ഹേഗിലെ പാർക്കിൽ നടന്ന 5ജി പരീക്ഷണമാണ് ഇതിന് കാരണമായതെന്നാണ് ചില ആക്ടിവിസ്റ്റുകളുടെ വാദം. എന്നാൽ പരീക്ഷണം നടന്നത് 2018 ജൂൺ 28 നാണെന്നാണ് മുനിസിപ്പാലിറ്റി അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്.

100 മെഗാഹേർട്സ് സ്പെക്ട്രം ഉപയോഗിച്ച് 3.5 GHz തരംഗദൈര്‍ഘ്യത്തിൽ സി-ബാൻഡിലാണ് പരീക്ഷണം നടന്നത്. പക്ഷികൾ ചത്തുവീണ ഇടത്തിൽ പരീക്ഷണം നടന്നിട്ടില്ലെന്ന് ടെസ്റ്റ് നടത്തിയ ടെലകോം ഓപ്പറേറ്റർ പറയുന്നു.

ഏതെങ്കിലും രീതിയിലുള്ള വൈറസ് ബാധയാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ ഇതിന് പിന്നിലെന്ന് സർക്കാർ ഏജൻസികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here