Begin typing your search above and press return to search.
വാട്‌സാപ്പിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ ഈ 5 കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ?
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസെജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. വാട്‌സാപ്പ് ഏതൊരു ചാറ്റിംഗ് സ്റ്റാറ്റസ് സന്ദേശങ്ങള്‍ പങ്കിടുന്നത് മുതല്‍ ഗ്രൂപ്പ് ചാറ്റുകളും വീഡിയോ കോളുകളും പോലെ ഒരുപാട് സവിശേഷതകള്‍ ഇന്ന് വാട്‌സാപ്പില്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ ഒരു പോരായ്മയായി തോന്നുന്നത് ഒരാള്‍ക്ക് സന്ദേശമയക്കണമെങ്കില്‍ വ്യക്തികളുടെ നമ്പര്‍ മാത്രമേ ആവശ്യമുള്ളു എന്നതാണ്. അഭ്യര്‍ത്ഥനയുടെ ആവശ്യം ഇല്ല എന്നതിനാല്‍ തന്നെ അനാവശ്യ ഉപയോഗങ്ങളും വര്‍ധിക്കുന്നുണ്ട്. അത് പോലെതന്നെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ആര്‍ക്കും നിങ്ങളെ ചേര്‍ക്കാന്‍ ഡിഫോള്‍ട്ട് ഓപ്ഷന്‍ ഉണ്ട്. പക്ഷെ ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ വാട്‌സാപ്പ് മികച്ച രീതിയില്‍ ഉപയോഗിക്കാം. ഇതാ ചില വഴികള്‍.
1. ആനാവശ്യ കോണ്‍ടാക്ട് നമ്പറുകള്‍ ഫോണില്‍ സൂക്ഷിക്കരുത്
ഒരാളുടെ കോണ്‍ടാക്ട് നമ്പര്‍ ഫോണില്‍ സൂക്ഷിക്കുമ്പോള്‍, നിങ്ങളുടെ നമ്പര്‍ ആ വെക്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടാകില്‍ നിങ്ങളുടെ വാട്‌സാപ്പ് സ്റ്റാറ്റസ് ഡിസ്‌പ്ലേ പിക്ചര്‍ എന്നിവ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയിട്ടില്ലങ്കില്‍ അവര്‍ക്ക് കാണാനാകും. അതിനാല്‍ അനാവശ്യ കോണ്‍ടാക്ട് ഫോണില്‍ നിന്നും ഒഴിവാക്കുകയോ അല്ലങ്കില്‍ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്യുകയോ ചെയ്യാം.
2. വാട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ
വ്യക്തിഗത വാട്‌സാപ്പ് ആണെങ്കിലും അല്ലെങ്കിലും നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ നിങ്ങളെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ലളിതമായ ഒരു പ്രൊഫൈല്‍ ഫോട്ടോ സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ച് വളരെയധികം വിവരങ്ങള്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ വെളിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഇത് പ്രധാനമാണ്, കാരണം നിങ്ങളുടെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും കാണാനാകും. എന്നിരുന്നാലും, നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കാണ് കാണാന്‍ കഴിയുക എന്നതിന് മൂന്ന് സ്വകാര്യത ഓപ്ഷനുകള്‍ ഉണ്ട്: എവരിവണ്‍ (എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കളും കാണാനാകും), മൈ കോണ്‍ടാക്റ്റ് (നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആളുകള്‍ക്ക് മാത്രം), നോബടി (ഇത് ഒരു ഫോട്ടോയും പ്രൊഫൈലില്‍ ചേര്‍ക്കാത്ത പോലെ മറ്റുള്ളവര്‍ക്ക് കാണപ്പെടും). തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളില്‍ നിന്ന് നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ മറയ്ക്കാന്‍ ഓപ്ഷനുകളില്ല.
3. വാട്‌സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ 'ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍'
'ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍' എന്ന സെറ്റിംഗ് ഓണ്‍ ചെയ്താല്‍ സിം സ്വാപ്പ് തട്ടിപ്പിന് ഇരയാകുന്നതില്‍ നിന്ന് ഇത് നിങ്ങളെ സംരക്ഷിക്കും. നിങ്ങളില്‍ നിന്ന് ഒടിപി മോഷ്ടിച്ചുകൊണ്ട് മറ്റൊരു ഫോണില്‍ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് സജ്ജമാക്കാന്‍ മറ്റുള്ളവരെ അനുവദിക്കില്ല എന്നതോടൊപ്പം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരാള്‍ നിങ്ങളെ ലോക്ക് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. ഇത് ഓണ്‍ ആക്കാന്‍ സെറ്റിംഗ്സില്‍ പോയി ടു-'സ്റ്റെപ്പ് വെരിഫിക്കേഷന്‍' പ്രവര്‍ത്തനക്ഷമമാക്കുക.
4. നിങ്ങളെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍
ആവശ്യവും അനാവശ്യവുമായ നിരവധി ഗ്രൂപ്പുകളാണ് വാട്‌സാപ്പിലെ മറ്റൊരു തലവേദന. ഗ്രൂപ്പ് സന്ദേശങ്ങളിലേക്ക് നിങ്ങളെ ആര്‍ക്കൊക്കെ ചേര്‍ക്കാനാകുമെന്ന് നിയന്ത്രിക്കാന്‍ ഒരു ഓപ്ഷനുണ്ട്.
സ്വകാര്യത ക്രമീകരണങ്ങള്‍ ഇവയാണ്: എവരിവണ്‍ (വാട്‌സാപ്പിലുള്ള ആര്‍ക്കും നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ കഴിയും), മൈ കോണ്‍ടാക്റ്റ് (നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആളുകള്‍ക്ക് മാത്രമേ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാന്‍ കഴിയൂ) കൂടാതെ മൈ കോണ്‍ടാക്ട് എക്‌സ്‌പെക്ട് ( കോണ്‍ടാക്ട് ലിസ്റ്റിലുള്ള ചില ആളുകളെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്ക് നിങ്ങളെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു). ഏതൊരു ഗ്രൂപിലേക്കും നിങ്ങളെ ചേര്‍ക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാതിരിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.
5. ഓട്ടോമാറ്റിക് ചാറ്റ് ബാക്കപ്പ് ഒഴിവാക്കുക
വാട്‌സാപ്പ് വിവരങ്ങള്‍ സ്വകാര്യതയോടെ സൂക്ഷിക്കണമെങ്കില്‍ ഗൂഗിള്‍ ഡ്രൈവിലോ ഐ ക്ലൗഡിലോ സൂക്ഷിക്കരുത് എന്ന് ചില വിദഗ്ധര്‍ പറയുന്നു. കാരണം ഇത്തരത്തില്‍ സൂക്ഷിക്കുന്ന വാട്‌സാപ്പ് ചാറ്റ് ബാക്കപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടില്ല. അതിനാല്‍, ചില ചാറ്റുകള്‍ പ്രധാനപ്പെട്ടതും സ്വകാര്യമായി സൂക്ഷിക്കേണ്ടതുമാണെങ്കില്‍, അവ എക്സ്പോര്‍ട്ടു ചെയ്യുകയും മറ്റെവിടെയെങ്കിലും സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്യുന്നതാണ് നല്ലത്. എല്ലാ വാട്‌സാപ്പ് ചാറ്റുകളും അനാവശ്യമായി ബാക്കപ്പു ചെയ്യുന്നത് ഒഴിവാക്കുക, മാത്രമല്ല ഇത് അത്രകണ്ട് സുരക്ഷിതവുമല്ല.
Next Story
Videos