ഗൂഗ്ളിന്‍റെ മുന്നറിയിപ്പറിഞ്ഞോ; ഈ ആപ്പുകള്‍ വേഗത്തില്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഗൂഗ്ള്‍ പ്ലേസ്റ്റോറിലെ ചില ആപ്പുകള്‍ അതീവ അപകടകാരിയെന്ന് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ഇതനുസരിച്ച് പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ ഗൂഗ്ള്‍ മാറ്റിയിട്ടുണ്ട്. അതിനാല്‍ ഇവയിലേതെങ്കിലും നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കിടപ്പുണ്ടെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റോള്‍ ചെയ്ത് നീക്കം ചെയ്യാനാണ് ഗൂഗ്ളിന്‍റെ മുന്നറിയിപ്പ്.

ഐസോഫ്റ്റ് വികസിപ്പിച്ച മൂന്ന് ആപ്പുകളായ അലാറം ക്ലോക്ക്, കാല്‍ക്കുലേറ്റര്‍, ഫ്രീ മാഗ്നിഫൈയിങ് ഗ്ലാസ് എന്നിവയും ലിസോട്ട്മിറ്റിസ് എന്ന കമ്പനി രൂപകല്‍പ്പന ചെയ്ത രണ്ട് ആപ്പുകളായ മാഗ്നിഫൈയര്‍ (മാഗ്നിഫൈയിംഗ് ഗ്ലാസ് വിത്ത് ഫ്ലാഷ് ലൈറ്റ്, സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ഫ്ളാഷ് ലൈറ്റ്) എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ്.

ഇവയുടെ എപികെ(ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പാക്കേജ്) കളും ഫോണില്‍ നിന്നും മാറ്റണം. ഇവ നിങ്ങളുടെ ഫോണിന്‍റെ വേഗത കുറയ്ക്കുമെന്നും അനാവശ്യ പരസ്യങ്ങള്‍ പുഷ് നോട്ടിഫിക്കേഷനുകളായി വരാന്‍ ഇടയാക്കുമെന്നുമാണ് ഗൂഗ്ള്‍ വിശദമാക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ പരസ്യ കന്പനിക്കാര്‍ക്ക് ലഭിക്കാന്‍ വരെ ഇത്തരത്തില്‍ വഴിവെക്കുമെന്നതിനാല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ ശ്രദ്ധിക്കണം.

മാല്‍വെയര്‍ ആപ്പുകളെ ഒഴിവാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഗൂഗ്ള്‍ ഇപ്പോള്‍ ആപ്പുകളെ ഒഴിവാക്കല്‍ തുടരുന്നത്.

ഗൂഗ്ള്‍ മുന്നറിയിപ്പ് നല്‍കിയ ആപ്പുകള്‍ ചുവടെ :

Three apps from iSoft LLC:

  • Alarm Clock
  • Calculator
  • Free Magnifying Glass

Two apps from ​LizotMitis:

  • Magnifier, Magnifying Glass with Flashlight
  • Super-bright Flashlight

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it