മൊബീല്‍ ഫോണ്‍ നഷ്ടപ്പെട്ടോ? പേടിക്കേണ്ട ഗൂഗ്ള്‍ ഉണ്ടല്ലോ..

സ്മാര്‍ട്ട് ഫോണുകള്‍ വിട്ടൊരു കളിയില്ല നമുക്ക്. സ്മാര്‍ട്ട് ഫോണുകളില്ലാതെ ജീവിക്കാന്‍ തന്നെ വയ്യെന്നായിരിക്കുന്നു. അപ്പോള്‍ ഒരു ദിവസം പെട്ടെന്ന് നമ്മുടെ മൊബീല്‍ ഫോണ്‍ നഷ്ടപ്പെട്ടാലോ? എന്തിന് കുറച്ചു നേരത്തേക്കെങ്കിലും എവിടെ വെച്ചുവെന്ന് ഓര്‍മയില്ലാതെയിരുന്നാല്‍ പോലും ഹൃദയമിടിപ്പ് കൂടും.

എന്നാല്‍ നിങ്ങളുടെ ഫോണില്‍ ആക്ടീവായൊരു നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഭയപ്പെടേണ്ട ഫോണ്‍ എവിടെയുണ്ടെന്ന് ഗൂഗ്ള്‍ കാണിച്ചു തരും. ഫോണില്‍ ഗുഗ്ള്‍ എക്കൗണ്ടും ജിപിഎസ് സംവിധാനം പ്രവര്‍ത്തന നിരതവുമായിരിക്കണം എന്നു മാത്രം.

എങ്ങിനെ കണ്ടെത്തും?

  • ഡെസ്‌ക്ടോപ്പില്‍ നിന്നാണെങ്കില്‍ ജിമെയ്ല്‍ എക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്യുക
  • വലതു വശത്ത് മുകളിലായുള്ള പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക
  • അതില്‍ ഗൂഗ്ള്‍ എക്കൗണ്ട് സെലക്ട് ചെയ്യുക
  • അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ ഇടതു വശത്തായി കാണുന്ന സെക്യൂരിറ്റി എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
  • അതില്‍ യുവര്‍ ഡിവൈസസ് എന്ന ഓപ്ഷനില്‍ Find a lost or stolen phone ക്ലിക്ക് ചെയ്യുക
  • നിങ്ങള്‍ കണ്ടെത്താന്‍ ഉദ്ദേശിക്കുന്ന ഫോണ്‍ അതില്‍ സെലക്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്.
  • ജി മെയ്ല്‍ പാസ് വേര്‍ഡ് നല്‍കുക

മൊബീല്‍ നിന്നാകുമ്പോള്‍

മൊബീല്‍ ഫോണ്‍ ഉപയോഗിച്ചാണ് നിങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതെങ്കില്‍;

  • ജി മെയ്ല്‍ ആപ്പ് തുറക്കുക
  • നിങ്ങളുടെ ഫോണ്‍ അല്ല അതെങ്കില്‍ Add another account തെരഞ്ഞെടുത്ത് നിങ്ങളുടെ ജിമെയ്‌ലില്‍ പ്രവേശിക്കുക.
  • മുകളില്‍ കാണുന്ന നിങ്ങളുടെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ Manage your google acount എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക
  • മുകളില്‍ കാണുന്ന സെക്യൂരിറ്റി ഓപ്ഷന്‍ തെരഞ്ഞെടുക്കുക
  • അതില്‍ Find a lost or stolen phone ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ഫോണ്‍ തെരഞ്ഞെടുക്കുക
  • ജി മെയ്ല്‍ പാസ് വേര്‍ഡ് നല്‍കി നിങ്ങള്‍ തന്നെയാണെന്ന് വേരിഫൈ ചെയ്യാം.
  • ഇത് ചെയ്ത ശേഷം ഗുഗ്ള്‍ മാപ്പിലേക്ക് നിങ്ങള്‍ നയിക്കപ്പെടും. അവിടെ നിങ്ങളുടെ മൊബീല്‍ ലൊക്കേഷന്‍ കാണിക്കും. നിങ്ങളുടെ തൊട്ടടുത്തായാണ് കാണിക്കുന്നതെങ്കില്‍ പ്ലേ സൗണ്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. മൊബീല്‍ ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ കൂടി ബെല്ലടിക്കും. ശബ്ദം കേട്ട് ഫോണ്‍ എവിടെയാണെന്ന് കണ്ടെത്താം.
  • ഇനി, നിങ്ങളുടെ ഫോണ്‍ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടുവെന്ന് കരുതുക. ഫോണ്‍ ലോക്ക് ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ മോഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ ഫോണ്‍ ലോക്ക് ചെയ്യാനും ഇതിലൂടെ കഴിയും. ഇതോടൊപ്പം നിങ്ങള്‍ നല്‍കുന്ന മറ്റൊരു ഫോണ്‍ നമ്പറിലേക്ക് റിക്കവറി മെസേജ് അയക്കാനും കഴിയും.

ഇനി ഒരു മാര്‍ഗവും മുന്നിലില്ല, ഫോണ്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നു കരുതിയാല്‍ Erase the Device എന്ന ഓപ്ഷന്‍ കൂടി ഗൂഗ്ള്‍ നല്‍കുന്നു. ഫോണിലുള്ള എല്ലാ വിവരങ്ങളും നശിപ്പിക്കാനുള്ള ഓപ്ഷനാണിത്. ഗൂഗള്‍ അവ ബാക്കപ്പ് ചെയ്യുന്നതിനാല്‍ എക്കൗണ്ട് ഉപയോഗിച്ച് അവയൊക്കെ പിന്നീട് വീണ്ടെടുക്കാനുമാകും.

ഇനി, നിങ്ങള്‍ ഡാറ്റ ഇറേസ് ചെയ്യുന്ന സമയം മോഷ്ടിക്കപ്പെട്ട ഫോണില്‍ ഇന്റര്‍നെറ്റ് ഓണ്‍ ആയിട്ടില്ലെങ്കിലും സാരമില്ല, അടുത്ത തവണ നെറ്റ് ഓണ്‍ ആകുമ്പോള്‍ ഡാറ്റയെല്ലാം അതില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകും. ഇതിനു പുറമേ Find My Device app എന്ന ആപ്ലിക്കേഷനും ഗൂഗ്ള്‍ പുറത്തിറക്കിയിട്ടുണ്ട്. മുകളില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ തന്നെയാണ് ഇതിലും പാലിക്കേണ്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it