വാട്‌സാപ്പിന്റെ ഈ 5 പുതുപുത്തന്‍ ഫീച്ചര്‍ അപ്‌ഡേഷനുകള്‍ അറിഞ്ഞോ?

ഉപയോക്താക്കള്‍ ഏറെ കാത്തിരുന്ന നിരവധി അപ്‌ഡേറ്റുകളാണ് ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സാപ്പ് പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ അഭിപ്രായത്തില്‍, പ്രതിദിനം 100 ബില്ല്യണിലധികം സന്ദേശങ്ങള്‍ അയയ്ക്കുന്ന അവരുടെ 2 ബില്യണ്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി അപ്‌ഡേഷനുകളാണ് ജനപ്രിയ ആപ്പ് ആയ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഇതാ വാട്‌സാപ്പ് പുതുതായി അവതരിപ്പിക്കുന്ന അഞ്ച് ഫീച്ചറുകള്‍ കാണാം.

ബാക്കപ്പ് ചാറ്റുകള്‍ക്കും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍
ഒരു ഡിവൈസില്‍ നിന്നും മറ്റൊരു ഡിവൈസിലേക്ക് മാറ്റുന്ന ചാറ്റ് ബാക്കപ്പുകളും ഇനിമുതല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ചെയ്യപ്പെടും. നേരത്തെ വാട്‌സാപ്പിലെ മെസ്സേജുകളും കോളുകളും പൂര്‍ണമായും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരുന്നെങ്കിലും ബാക്കപ്പുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ അവ ചോര്‍ത്താനുള്ള സാധ്യത നിലനിന്നിരുന്നു. വരും ആഴ്ചകളില്‍ ഈ ഫീച്ചര്‍ വാട്‌സാപ്പില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ബാക്കപ്പുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാനും അല്ലാത്തവര്‍ക്ക് അത് വേണ്ടന്ന് വെക്കാനും സാധിക്കുന്ന തരത്തിലാകും ഫീച്ചര്‍. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇത് ആക്‌സസ് ചെയ്യാനാകൂ. വാട്‌സാപ്പിന് പോലും ഈ ഫീച്ചര്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയില്ല.
വരും ആഴ്ചകളില്‍ ഈ ബാക്കപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരു ഓപ്ഷണല്‍ ഫീച്ചറായി ലഭിക്കും. എന്നാല്‍ ഈ സവിശേഷത ലഭിക്കാനായി വാട്‌സാപ്പ് ചാറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കള്‍ ഒരു പാസ്‌വേഡോ അല്ലെങ്കില്‍ 64 അക്ക എന്‍ക്രിപ്ഷന്‍ കീയോ ഉപോയോഗിക്കേണ്ടി വരും. ഈ കീയോ പാസ്വേഡോ മറന്നാല്‍ അക്കൗണ്ട് വീണ്ടെടുക്കാന്‍ വാട്‌സാപ്പിനും പോലും കഴിയില്ല എന്നും ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വോയ്സ് മെസേജ് ട്രാന്‍സ്‌ക്രിപ്ഷന്‍
വോയ്സ് മെസേജ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറും അവതരിപ്പിക്കാന്‍ വാട്‌സാപ്പ് പദ്ധതിയിടുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഈ സവിശേഷത ഒരു ഓപ്ഷനായാകും ലഭ്യമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വോയ്‌സ് ആയി അയയ്ക്കുന്ന ശബ്ദ സന്ദേശങ്ങള്‍ എഴുതിക്കാണിക്കുന്ന ഓപ്ഷനാണ് ഇത്.
നിങ്ങളയയ്ക്കുന്നതോ സ്വീകരിക്കുന്നതോ ആയ വോയ്സ് സന്ദേശം ട്രാന്‍സ്‌ക്രൈബ് (എഴുതി കാണാന്‍) ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവര്‍ ഉപയോഗിക്കുന്ന ഫോണിന്റെ സ്പീച്ച് റെക്കഗ്‌നിഷന്‍ ടെക്കിലേക്ക് വാട്‌സ്ആപ്പിന് ആക്സസ് നല്‍കേണ്ടതുണ്ട്.
നിങ്ങള്‍ അനുമതി നല്‍കിയുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ട്രാന്‍സ്‌ക്രിപ്ഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയും. നിങ്ങള്‍ ഒരു ശബ്ദ സന്ദേശം പ്ലേ ചെയ്യുമ്പോള്‍, ''ട്രാന്‍സ്‌ക്രിപ്റ്റ്'' ഓപ്ഷന്‍ സ്‌ക്രീനില്‍ പോപ്പ് അപ്പ് ചെയ്ത് വരും, അവിടെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ വായിക്കാനാകും.
ഒരു കോണ്ടാക്ടിനു മാത്രമായി ലാസ്റ്റ് സീന്‍ മറയ്ക്കല്‍
വാട്‌സാപ്പില്‍ എല്ലാവരും ഉപോയാേഗിക്കുന്ന ഫീച്ചര്‍ ആണ് ലാസ്റ്റ് സീന്‍ അഥവാ ഒരു ഉഫയോക്താവ് അവസാനമായി എപ്പോഴാണ് വാട്‌സാപ്പ് ഉപയോഗിച്ച സമയമെന്ന് അറിയാനുള്ള ഫീച്ചര്‍. ഇത് ഡിഫോള്‍ട്ട് ആയി വാട്‌സാപ്പില്‍ ഓണ്‍ ആയിരിക്കും. വേണമെങ്കില്‍ മാത്രം പ്രൈവസി സെറ്റിംഗ്‌സില്‍ പോയി ഉപയോക്താവിന് ഇത് നോബഡി എന്ന ഓപ്ഷന്‍ നല്‍കി എല്ലാവരില്‍ നിന്നും ഈ അവസാന ചെക്കിന്‍ സമയം മാറ്റാം. എന്നാല്‍ പുതിയ വാര്‍ത്തകള്‍ അനുസരിച്ച് ഒരു പ്രത്യേക കോണ്ടാക്ടിനു മാത്രമായി ലാസ്റ്റ് സീന്‍ മറച്ചു വെക്കാന്‍ കഴിയുന്ന സംവിധാനം വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി ''മൈ കോണ്ടാക്ട്‌സ് എക്‌സെപ്റ്റ്'' എന്നൊരു ഓപ്ഷന്‍ പ്രൈവസി സെറ്റിംഗ്‌സില്‍ വാട്‌സ്ആപ്പ് ചേര്‍ക്കുന്നതായാണ് വിവരം.
നിലവില്‍ സ്റ്റാറ്റസിനാണ് ഇത്തരത്തില്‍ ''മൈ കോണ്ടാക്ട്‌സ് എക്‌സെപ്റ്റ്'' എന്ന നിലയ്ക്ക് കുറച്ച് പേരില്‍ നിന്നോ തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയില്‍ നിന്നോ വാട്‌സാപ്പ് സ്റ്റാറ്റസ് മറയ്ക്കാന്‍ കഴിയുന്നത്. ഈ പുതിയ ഫീച്ചര്‍ സംബന്ധിച്ച വാര്‍ത്ത വാട്‌സാപ്പിന്റെ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഡബ്ല്യുഎബീറ്റഇന്‍ഫോയാണ് പുറത്തുവിട്ടത്. സ്‌ക്രീന്‍ഷോട്ടും ഇവര്‍ ങ്കുവച്ചിട്ടുണ്ട്. ഇത് ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും ലഭിക്കുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. ഭാവിയില്‍ ''പ്രൊഫൈല്‍ ഫോട്ടോ'' ''എബൌട്ട്'' എന്നിവയും അത്തരത്തില്‍ ക്രമീകരിക്കാന്‍ സാധിച്ചേക്കും.
ലൈക്കും റിയാക്ഷനും
വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന ഏറ്റവും പുതിയ ഫീച്ചറുകളില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് ഇത്. വാട്‌സാപ്പ് സന്ദേശങ്ങളുടെ ലൈക്കും റിയാക്ഷനും. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്കും സന്ദേശങ്ങള്‍ക്കും ലൈക്കും റിയാക്ഷനുകളും നല്‍കാന്‍ കഴിയുന്നത് പോലെ വാട്‌സ്ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്കും ലൈക്കും റിയാക്ഷനുകളും നല്‍കാനുള്ള ഫീച്ചര്‍ ഉടന്‍ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ട്. ഈ മെസേജുകളില്‍ ടാപ്പ് ചെയ്താല്‍ റിയാക്ഷനുകള്‍ ലഭ്യമാവും. സമാന രീതിയിലാവും വാട്‌സ്ആപ്പിലും റിയാക്ഷനുകള്‍ പ്രത്യക്ഷപ്പെടുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏത് സന്ദേശത്തോട് ആണോ ഇത്തരത്തില്‍ പ്രതികരിക്കേണ്ടത് ആ സന്ദേശത്തില്‍ ടാപ്പ് ചെയ്താല്‍ വിവിധ റിയാക്ഷനുകളുടെ ഇമോജികള്‍ പ്രത്യക്ഷപ്പെടും. അതില്‍ ഒരു ഇമോജി തിരഞ്ഞെടുത്ത് പ്രതികരണം അറിയിക്കാന്‍ സാധിക്കും. ഡബ്ല്യുഎബീറ്റ ഇന്‍ഫോ എന്ന ബ്ലോഗിലാണ് പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങളുമുള്ളത്.
ചാറ്റുകള്‍ താനേ അപ്രത്യക്ഷമാകല്‍
ഡിസപ്പിയറിംഗ് മെസേജുകള്‍ പോലെ തെരഞ്ഞെടുക്കപ്പെടുന്ന ചാറ്റുകളും താനേ അപ്രത്യക്ഷമാകുന്ന പുതിയ സവിശേഷത വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്വാകാര്യ ചാറ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഈ സവിശേഷത ലഭ്യമാകും. നിലവില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന സവിശേഷതയുടെ മറ്റൊരു പതിപ്പായിരിക്കും ഇത്. ഇന്‍സ്റ്റാഗ്രാമില്‍ സ്വകാര്യ ചാറ്റിംഗ് സാധ്യമാക്കുന്ന വാനിഷ് മോഡ് നിലവില്‍ തരംഗമാണ്. ഇത്തരത്തില്‍ യാതൊരു ഫീച്ചറും വാട്‌സാപ്പിന് ഉണ്ടായിരുന്നില്ല. പിന്നീടാമ് ഡിസപ്പിയറിംഗ് മേസേജ്, മീഡിയ എന്നിവ വന്നത്. ഇപ്പോള്‍ പുറത്തിറങ്ങുമെന്നു പറയുന്ന ഡിസപ്പിയറിംഗ് ചാറ്റ് മേസേജുകള്‍ ഫോണ്‍ മെമ്മറി ലാഭിക്കാനുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ ഏറെ ഉപകാരപ്രദമായേക്കും.
ഈ സവിശേഷതയില്‍ പുതിയ ചാറ്റ് ത്രെഡുകള്‍ സ്വയമേവ താല്‍ക്കാലിക ചാറ്റായി മാറ്റും. സ്വകാര്യതാ ക്രമീകരണങ്ങളിലായിരിക്കും (Privacy settings) പ്രസ്തുത സവിശേഷത ഉണ്ടാവുക. ഇത് പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം പുതിയ ചാറ്റുകളിലോ ഗ്രൂപ്പിലോ ഉള്ള എല്ലാ സന്ദേശങ്ങളും ചുരുങ്ങിയ സമയത്തിന് ശേഷം അപ്രത്യക്ഷമാകും. സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ ഫീച്ചര്‍ നിലവില്‍ 2.21.18.7 വാടസാപ്പ് ബീറ്റ പതിപ്പില്‍ ലഭ്യമാണ്. ഇത് ആദ്യം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായിരിക്കും ലഭ്യമാകുക. പിന്നീട് ഐഓഎസിലും ലഭ്യമായേക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it