മസ്കിന്റെ എക്സ് രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിരോധിച്ചത് 24 ലക്ഷം അക്കൗണ്ടുകൾ

ഇലോൺ മസ്കിന്റെ എക്സ് കോർപ്പ് (ട്വിറ്റർ) ഇക്കഴിഞ്ഞ ജൂൺ,​ ജൂലൈ മാസങ്ങളിലായി ഇന്ത്യയിൽ 23.95 ലക്ഷം പേരുടെ എക്സ് അക്കൗണ്ടുകൾ നിരോധിച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും സമ്മതപ്രകാരമല്ലാത്ത നഗ്നതയെ പ്രോത്സാഹിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് പ്രധാനമായും റദ്ദാക്കിയത്.

രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് 1,772 അക്കൗണ്ടുകളും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോം ആയ എക്സ് നീക്കി.
പ്രതിമാസ റിപ്പോർട്ട്‌
പുതിയ ഐ.ടി നിയമമനുസരിച്ച് 5 ലക്ഷത്തിൽ കൂടുതൽ ഉപയോക്താക്കളുള്ള സാമൂഹ്യ മാധ്യമങ്ങൾ അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഈ മാസം എക്സ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. പരാതി പരിഹാര സംവിധാനം വഴി ഇക്കാലയളവിൽ കമ്പനിക്ക് ഉപയോക്താക്കളിൽ നിന്ന് മൊത്തം 3,340 പരാതികളും ലഭിച്ചിരുന്നു.
Related Articles
Next Story
Videos
Share it