Begin typing your search above and press return to search.
ഐഫോണ്‍ 12 മിനി വാങ്ങാന്‍ ആളില്ല, ചെറിയ സ്മാര്‍ട്ട് ഫോണുകളോടുള്ള പ്രിയം കുറഞ്ഞോ?
കൈയിലൊതുങ്ങുന്ന പുത്തന്‍ ഫീച്ചറുകളുള്ള സ്മാര്‍ട്ട് ഫോണുകളോട് ഉപഭോക്താക്കള്‍ക്ക് പ്രിയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആപ്പിള്‍ ഐഫോണ്‍ 12 മിനി പുറത്തിറക്കിയത്. എന്നാല്‍ വേണ്ടത്ര സ്വീകാര്യത സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണ്‍ 12 മിനിക്ക് ലഭിച്ചില്ല. അമേരിക്കയില്‍ ജനുവരി ആദ്യപകുതിയില്‍ ആപ്പിളിന്റെ മൊത്തം സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ച് ശതമാനം മാത്രമാണ് ഈ വിഭാഗത്തില്‍നിന്ന് വിറ്റഴിക്കപ്പെട്ടത്.
ഉപഭോക്താക്കള്‍ അടുത്ത കാലത്തായി വലിയ സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറിയതിന്റെ ഫലമാണിത്. വീഡിയോ കണ്ടന്റുകള്‍ നല്ലപോലെ കാണാമെന്നതും സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഗുണകരമാണെന്നതുമാണ് ഉപഭോക്താക്കളെ വലിയ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
ചെറിയ ഐഫോണായ 12 മിനിക്ക് ഉപഭോക്താക്കളില്ലാത്തതിനാല്‍ രണ്ടാം പാദത്തില്‍ മിനിയുടെ ഉല്‍പ്പാദനം നിര്‍ത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചതായി ജെ.പി. മോര്‍ഗന്‍ ചേസ് അനലിസ്റ്റ് വില്യം യാങ് പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഐ ഫോണ്‍ 12 പ്രോ മാക്‌സിന്റെ വില്‍പ്പന 11 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കമ്പനി ആപ്പിള്‍ 12 മിനി അവതരിപ്പിച്ചത്. ഐ ഫോണ്‍ 5 ന് സമാനമായി മെറ്റല്‍ എഡ്ജ് രൂപത്തിലാണ് 12 മിനി രൂപകല്‍പ്പന ചെയ്തത്. 12 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്.
Next Story
Videos