ഐക്യൂ 9T 5G ഇന്ത്യയിലെത്തി, സവിശേഷതകള്‍ അറിയാം

ഐക്യൂവിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഐക്യൂ 9T 5G ഇന്ത്യന്‍ വിപണിയിലെത്തി. 8 GB റാമും 128 GB സ്‌റ്റോറേജുമുള്ള മോഡലിന് 49,999 രൂപയാണ് വില. 12 ജിബി + 256 ജിബി മോഡല്‍ 59,999 രൂപയ്ക്കും ലഭിക്കും. ആമസോണ്‍, ഐക്യു വെബ്‌സൈറ്റുകളില്‍ നിന്ന് ഫോണ്‍ വാങ്ങാം.

iQoo 9T 5G സവിശേഷതകള്‍

6.78 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി + E5 AMOLED ഡിസ്‌പ്ലെയിലാണ് ഐക്യു 9T 5G എത്തുന്നത്. 120 Hz ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 8+ Gen 1 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 50 എംപിയുടെ പ്രധാന സെന്‍സര്‍, 13 എംപിയുടെ അള്‍ട്രാവൈഡ് സെന്‍സര്‍, 12 എംപിയുടെ പോട്രെയിറ്റ് സെന്‍സര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് ഐക്യു നല്‍കിയിരിക്കുന്നത്.

16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഗെയിമിംഗിന്റെ സമയത്ത് ഫോണ്‍ ചൂടാവുന്നത് കുറയ്ക്കാനുള്ള ലിക്വിഡ് കൂളിംഗ് വേപര്‍ ചേംബര്‍ സംവിധാനവും ഐക്യൂവിന്റെ ഈ മോഡലില്‍ ഉണ്ട്. ഇന്‍-ഡിസ്‌പ്ലെ ആയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിരിക്കുന്നത്. ഹെഡ്‌ഫോണ്‍ ജാക്കും ഫോണിലുണ്ട്. 120 വാട്ടിന്റെ ഫാസ്റ്റ്ചാര്‍ജ് പിന്തുണയ്ക്കുന്ന 4700 എംഎഎ്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. എട്ട് മിനിട്ടില്‍ ബാറ്ററി ചാര്‍ജ് 0ല്‍ നിന്ന് 50 ശതമാനത്തില്‍ എത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it