വിപണിയിലെത്തും മുമ്പ് അറിയാം, ഏവര്‍ക്കും ഉതകുന്ന ജിയോഫോണ്‍ നെക്‌സ്റ്റിന്റെ സവിശേഷതകള്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിയോഫോണ്‍ നെക്‌സ്റ്റ് സെപ്റ്റംബര്‍ 10ന് വിപണിയിലെത്താനിരിക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏവര്‍ക്കും ഉതകുന്ന വിലയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് ആന്വല്‍ ജനറല്‍ മീറ്റില്‍ മുകേഷ് അംബാനി വ്യക്തമാക്കിയാല്‍ തന്നെ 3,499 രൂപയ്ക്ക് ജിയോഫോണ്‍ സ്വന്തമാക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ചെറിയ വിലയില്‍ കൂടുതല്‍ സവിശേഷകളും ജിയോഫോണ്‍ നെക്‌സ്റ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ജിയോഫോണ്‍ നെക്‌സ്റ്റിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
  • ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിലയിലെ 4ജി സ്മാര്‍ട്ട്‌ഫോണായിരിക്കും ഇത്.
  • ഇന്ത്യന്‍ ഉപഭോക്താക്കള്‍ മികച്ച ഫീച്ചറുകള്‍ ലഭ്യമാക്കുന്നതിന് ഗൂഗ്‌ളുമായി സഹകരിച്ചാണ് ജിയോഫോണ്‍ നെക്‌സ്റ്റ് പുറത്തിറക്കുന്നത്.
  • ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പാണ് ജിയോഫോണ്‍ നെക്‌സ്റ്റിലുണ്ടായിരിക്കുക.
  • മുന്‍ഭാഗത്ത് 8 എംപി കാമറയും 13 എംപി സിംഗ്ള്‍ ലെന്‍സ് റിയര്‍ കാമറയുമാണ് പ്രതീക്ഷിക്കുന്നത്.
  • 5.5 എച്ച്ഡി ഡിസ്‌പ്ലേയായിരിക്കും ജിയോഫോണ്‍ നെക്‌സ്റ്റിനെന്നാണ് വിവരം.
  • ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 സിപിയുവാണ് ഫോണിന് കരുത്ത് പകരുക.
  • 3 ജിബി റാം, 32 ജിബി സ്റ്റോറേജും സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമായേക്കും.
  • ജിയോഫോണ്‍ നെക്‌സ്റ്റില്‍ 2500 എംഎഎച്ച് ബാറ്ററിയായിരിക്കും ഒരുക്കുക.
  • ഒരു ക്ലിക്കിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഭാഷയില്‍ കണ്ടന്റുകള്‍ വായിക്കാന്‍ ജിയോഫോണ്‍ നെക്‌സ്റ്റിലൂടെ സാധിക്കും.
  • ഗൂഗ്ള്‍ അസിസ്റ്റന്റിലൂടെ, ജിയോ സാവാന്‍ മ്യൂസിക് ആസ്വദിക്കാനും മൈജിയോ ബാലന്‍സ് പരിശോധിക്കാനും സാധിക്കും.
  • രണ്ട് മോഡലുകളിലായിരിക്കും ജിയോഫോണ്‍ നെക്‌സ്റ്റ് വിപണിയിലെത്തുന്നത്.
  • ഇഎംഐ അടക്കമുള്ള പേയ്‌മെന്റ് രീതികളിലൂടെ ജിയോഫോണ്‍ നെക്‌സറ്റ് സ്വന്തമാക്കാവുന്നതാണ്.
  • തുടക്കത്തില്‍ 500 രൂപ നല്‍കി, ജിയോഫോണ്‍ നെക്‌സ്റ്റ് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ബാക്കിതുക നിശ്ചിതകാലത്തിനുള്ളില്‍ ഇന്‍സ്റ്റാള്‍മെന്റായി നല്‍കിയാല്‍ മതിയാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it