ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 മുതല്‍ വിപണിയില്‍ എത്തും; ഫീച്ചറുകള്‍ ഞെട്ടിക്കുമോ?

സാധാരണക്കാരനും 4 ജി ഫോണ്‍ എന്ന പേരില്‍ എത്തുന്ന ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10 മുതല്‍ വിപണിയില്‍ എത്തും. ഗൂഗിളുമായി സഹകരിച്ചാണ് ഈ ഫോണ്‍ ജിയോ ഇറക്കുന്നത്. 2021 ലെ റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി ഈ ഫോണ്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴും 2ജി ഫോണ്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ വലിയ ഒരു വിഭാഗത്തെ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കാനുള്ള ജിയോയുടെ ശ്രമമാണ് ഈ ബജറ്റ് ഫോണ്‍. ഗ്രാമങ്ങളിലെ സാധാരണക്കാരിലേക്കും എത്തിക്കു്‌നന തരത്തിലാകും ഫോണിന്റെ വിപണനമെന്നാണ് അറിയുന്നത്.
ഫോണ്‍ സംബന്ധിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങള്‍:
  • പൂര്‍ണ്ണമായും ഒരു ആന്‍ഡ്രോയ്ഡ് ഫോണായിരിക്കും ജിയോ ഫോണ്‍ നെക്സ്റ്റ്.
  • ഗൂഗ്ള്‍ ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകള്‍ ലഭിക്കും.
  • പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
  • ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടും ഇതില്‍ ലഭിക്കും.
  • മുന്നിലും പിന്നിലും ക്യാമറയുണ്ടാകും. എച്ച്ഡിആര്‍ മോഡ് അടക്കം ക്യാമറയില്‍ ലഭ്യമാകും.
  • ഫിംഗര്‍ പ്രിന്റ് സെന്‍സറും ലഭ്യമായേക്കാം, എന്നാല്‍ കമ്പനി ഉറപ്പുപറഞ്ഞിട്ടില്ല്.
  • 5.5 ഇഞ്ച് മുതല്‍ ആറ് ഇഞ്ച് വലിപ്പത്തിലായിരിക്കും സ്‌ക്രീന്‍. എച്ച്ഡി ഡിസ്‌പ്ലേ ഫോണിന് ഉണ്ടാകും.
  • 3,000 എംഎഎച്ച് മുതല്‍ 4,000 എംഎഎഎച്ച് ആയിരിക്കും ബാറ്ററി.
  • 3,500 രൂപയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.


Related Articles
Next Story
Videos
Share it