വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ, അവസരങ്ങളുമേറും

രാജ്യത്തിന്റെ ഗ്രാമാന്തരങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റുകള്‍ ലഭ്യമാക്കി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ സംസ്ഥാനത്ത് സേവനം മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചു. കേരളത്തില്‍ 800MHZ ല്‍ 10 MHZ, 1800 MHZല്‍ 5 MHZ, 2300 MHZല്‍ 10 MHZ വീതം സ്‌പെക്ട്രം ജിയോ നേടിയിരുന്നു. സംസ്ഥാനത്തെ 12000 ലധികം ജിയോ സൈറ്റുകളില്‍ ഈ മൂന്ന് സ്‌പെക്ട്രങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ വിന്യസിച്ചതായി ജിയോ അറിയിച്ചു. നിലവില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജിയോയുടെ ഈ തീരുമാനം ഏറെ ഗുണകരമാകും. 20 മെഗാഹെട്‌സ് സ്‌പെക്ട്രം വിന്യസിച്ചത് വഴി നിലവിലുള്ള ഇന്റര്‍നെറ്റിന്റെ ഇരട്ടി വേഗത ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ജിയോ റിലയന്‍സിന്റെ വരവോടെയാണ് രാജ്യത്ത് ഓണ്‍ലൈന്‍ അവസരങ്ങള്‍ വര്‍ധിച്ചത്. ഒടിടി പ്ലാറ്റ്‌ഫോം, എഡ്യു ടെക്, ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലയുടെ വളര്‍ച്ചയ്ക്ക് ജിയോയുടെ കടന്നുവരവ് കാരണമായി. നിലവില്‍ സംസ്ഥാനത്തെ ജിയോയുടെ പുതിയ നടപടി കൂടുതല്‍ അവസരങ്ങളാണ് തുറന്നുവയ്ക്കുന്നത്.
അതിവേഗ ഇന്റര്‍നെറ്റും കണക്ടിവിറ്റിയും ലഭ്യമാകുന്നതോടെ ഇവ ഉപയോഗിച്ചുള്ള അവസരങ്ങളും ഇനി സംസ്ഥാനത്ത് വര്‍ധിക്കും. നിലവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി പ്രോത്സാഹിപ്പിക്കപ്പെടുന്നതിനാല്‍ അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഗ്രാമീണ-നഗര മേഖലകളില്‍ വ്യത്യാസമില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കാന്‍ സാധിക്കും. കണക്ടിവിറ്റി പ്രശ്‌നങ്ങളില്ലാതെ വിദേശത്തുനിന്നുള്ള പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകളും ഏവര്‍ക്കും ലഭ്യമാക്കാവുന്നതാണ്. സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റുകള്‍ക്കും അവസരങ്ങളേറെയാണ്. നിലവില്‍ ജൂണ്‍ ഒന്നുമുതല്‍ സ്‌കൂള്‍ തുറക്കാത്തതിനാലും കോവിഡ് മൂന്നാം തംരംഗ സാധ്യതയുള്ളതിനാലും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനമായിരിക്കും ഏവരും പിന്തുടരുക.
കൂടാതെ ഇ-കൊമേഴ്‌സ് വിപണിയെ ഗ്രാമീണ മേഖലയിലും സജീവമാക്കാന്‍ ജിയോയുടെ ഈ നടപടി സഹായകമാകും. നിലവില്‍ ഇന്റര്‍നെറ്റിന്റെ അപര്യാപ്തവും ഇന്റര്‍നെറ്റ് വേഗതക്കുറവും മൂലം ഗ്രാമീണ മേഖലയില്‍ ഇ-കൊമേഴ്‌സ് വിപണിക്ക് കൂടുതലായി സജീവമാകാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വരും കാലത്ത് ഇന്റര്‍നെറ്റ് വേഗത കൂടു ലഭിക്കുന്നതോടെ ഗ്രാമീണമേഖലയില്‍നിന്ന് കൂടുതല്‍ പേര്‍ ഇ-കൊമേഴ്‌സ് വിപണിയെ ആശ്രയിക്കും.
ജിയോയുടെ വരവ് പോലെ തന്നെ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുക ഒടിടി പ്ലാറ്റ്‌ഫോമുകളെയായിരിക്കും. നിലവില്‍ സിനിമകള്‍ പോലും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപേേഭാക്താക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കും. ഇന്റര്‍നെറ്റ് വേഗക്കുറവിനും ബഫറിംഗ് സമയനഷ്ടത്തിനും പരിഹാരമാകുന്നതോടെ ഏവര്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകളും സ്വീകാര്യമായി മാറും. നിലവില്‍ 10.3 ദശലക്ഷം ഉപഭോക്താക്കളാണ് ജിയോയ്ക്ക് കേരളത്തിലുള്ളത്.



Related Articles
Next Story
Videos
Share it