Begin typing your search above and press return to search.
ജിയോഫോണ്‍ നെക്‌സ്റ്റ് ഈ വര്‍ഷം തന്നെ എത്തിയേക്കും; വില 5,580 രൂപയായേക്കും
ജിയോ സ്മാര്‍ട്ട് ഫോണ്‍ വിലകള്‍ എപ്പോഴും ഗാഡ്ജറ്റ് വിപണിയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ജിയോഫോണ്‍ നെക്‌സ്റ്റ് എന്ന മോഡലിന്റെ വിലയും വിശദാംശങ്ങളും ചര്‍ച്ചയാകുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഇന്ത്യ ഹാന്‍ഡ്സെറ്റ് ത്രൈമാസ ഹീട്ട്ലുക്ക് അനുസരിച്ച്, താങ്ങാനാവുന്ന 4 ജി സ്മാര്‍ട്ട്ഫോണ്‍ ആയ ജിയോഫോണ്‍ നെക്സ്റ്റ് 5580 രൂപയ്ക്കാകും എത്തുക.
പുതിയ ഫോണ്‍ ലോഞ്ചിലൂടെ ഇന്ത്യയില്‍ ഫോണ്‍-ടു-സ്മാര്‍ട്ട്ഫോണ്‍ മൈഗ്രേഷന്‍ ആരംഭിക്കുകയും ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വര്‍ധിക്കുകയും ചെയ്യുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എല്ലാവര്‍ക്കും താങ്ങാവുന്ന സ്മാര്‍ട്ട് ഫോണ്‍, എല്ലാവര്‍ക്കും താങ്ങാവുന്ന ഡാറ്റാ പായ്ക്കുകള്‍ എന്നിവയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് നേരത്തെ തന്നെ റിലയന്‍സ് ജിയോ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് കമ്പനിയുടെ പുതിയ കാല ലോഞ്ചുകളും ഇവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
320 ദശലക്ഷം ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇപ്പോഴും ഇന്ത്യയില്‍ ഉള്ളത്. എന്നാല്‍ ഈ വില നിലവാരത്തില്‍ ജിയോ സ്മാര്‍ട്ട് ഫോണുകളെത്തിയാല്‍ ഇന്ത്യന്‍ വിപണി മറ്റൊരു ഗാഡ്ജറ്റ് യുഗത്തിലേക്ക് കടക്കുന്നതായി നമുക്ക് കാണാന്‍ കഴിയുമെന്ന് കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ച് അനലിസ്റ്റ് അങ്കിത് മല്‍ഹോത്ര പറഞ്ഞു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ജിയോ സ്മാര്‍ട്ട്‌ഫോണ്‍ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ 1440 x 720 പിക്‌സല്‍ റെസല്യൂഷനും ക്വാല്‍കോമിന്റെ എന്‍ട്രി ലെവല്‍ 215 മൊബൈല്‍ പ്ലാറ്റ്‌ഫോമും 2 ജിബി റാമും ആന്‍ഡ്രോയിഡ് 11 ഗോ എഡിഷനുമായിട്ടായിരിക്കും എത്തുക. കൂടാതെ, ഗൂഗ്ള്‍ അസിസ്റ്റന്റ്, സ്‌ക്രീന്‍ ടെക്സ്റ്റ് ഓട്ടോമാറ്റിക് റീഡ്-ലൗഡ്, ഭാഷാ പരിഭാഷ, സ്മാര്‍ട്ട് ക്യാമറ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി 2021-ല്‍ 14 ശതമാനം വളര്‍ച്ച കൈവരിച്ച് 2021-ല്‍ 173 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയേക്കും.
Next Story
Videos