Begin typing your search above and press return to search.
വാട്‌സാപ്പും ടെലഗ്രാമും അവതരിപ്പിച്ച ഏറ്റവും പുതിയ കിടിലന്‍ ഫീച്ചറുകള്‍ ഇവയാണ്
ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്‌സാപ്പും ടെലഗ്രാമും അവരുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. പുതുപുത്തന്‍ ഫീച്ചറുകളില്‍ ഏറ്റവും ഉപകാരപ്പെടുന്ന ഫീച്ചറുമായി എത്തിയിരിക്കുന്നത് ടെലഗ്രാമാണ്. ആപ്പുകളിലൂടെയുള്ള കോളുകളില്‍ ഏറ്റവുമധികം സുരക്ഷിതമായത് ടെലഗ്രാം എന്ന ഖ്യാതി നിലനില്‍ക്കുമ്പോഴാണ് ഇത്. പുതിയ അപ്‌ഡേഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ ടെലഗ്രാമില്‍ ഇനി മുതല്‍ ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാം.
മൊബൈല്‍ കൂടാതെ ടാബ്ലറ്റുകളിലും, ഡെസ്‌ക്ടോപ്പിലും വീഡിയോ കോള്‍ ചെയ്യാം. സൂമിലേത് പോലെ ഗ്രൂപ്പ് വീഡിയോ കോളില്‍ ഉള്ളവരെ ഗ്രിഡ് വ്യൂ മുഖേന കാണാനും സാധിക്കും. മാത്രമല്ല വീഡിയോ കോളില്‍ തുടരുമ്പോള്‍ തന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ കോള്‍ ചെയ്യുന്നത് മറ്റൊരു വിന്‍ഡോയിലേക്ക് മാറ്റപ്പെടും.
മെസേജ് അയക്കുമ്പോഴും സ്വീകരിക്കുമ്പോളും മാറുന്ന ആനിമേറ്റഡ് ബാക്ഗ്രൗണ്ടും പുതിയ ടെലഗ്രാം ഫീച്ചറാണ്. മെസേജുകള്‍ക്കും പ്രത്യേകം ആനിമേഷനുകള്‍ സ്റ്റിക്കറുകള്‍, ഇമോജികള്‍ എന്നിവ ചാറ്റ് രസകരമാക്കാന്‍ സഹായിക്കും. ഐ.ഒ.എസ് ടെലഗ്രാമില്‍ ഇപ്പോള്‍ രണ്ട് ഐക്കണുകള്‍ കൂടി ചേര്‍ത്തിട്ടുമുണ്ട്. ലോഗിന്‍ വിവരങ്ങള്‍, കമാന്‍ഡുകള്‍ ബ്രൗസ് ചെയ്യുന്നതിന് പ്രത്യേക മെനു, കൂടുതല്‍ ആനിമേറ്റുചെയ്ത ഇമോജികള്‍ തുടങ്ങി നിരവധി മറ്റ് കാര്യങ്ങളും. പ്ലേസ്‌റ്റോറിലും ആപ്‌സ്റ്റോറിലും കയറി പുതിയ അപ്‌ഡേഷന്‍ നടത്തി പരിശോധിക്കാം.
വാട്‌സാപ്പില്‍ എന്താണ് പുതിയത്?
ഐഫോണില്‍ നേരത്തെ തന്നെ ലഭ്യമായ ഫീച്ചറാണ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായി വാട്‌സാപ്പ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പില്‍ തന്നെയുള്ള സ്റ്റിക്കറുകള്‍ സുഹൃത്തുകള്‍ക്ക് ഫോര്‍വേഡ് ചെയ്യാനുള്ള ഓപ്ഷനുമായാണ് പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നത്. ഐഓഎസുകാര്‍ക്കും ആന്‍ഡ്രോയ്ഡ് കാര്‍ക്കും ഇനി ഒരു പോലെ ഫോര്‍വേഡ് ചെയ്യാം. അടുത്ത ഫീച്ചര്‍ വോയ്‌സ് മെസേജിംഗ് വേവ് ഫോമില്‍ കാണുന്നതാണ്. എന്നാല്‍ വാട്‌സാപ്പ് ഡാര്‍ക്ക് മോഡില്‍ വേവ്‌ഫോം കാണാന്‍ ബുദ്ധിമുട്ടാണെന്നും വോയ്സ് മെസ്സേജിന് ഇടയിലുള്ള ഭാഗത്തു നിന്നും സന്ദേശം കേള്‍ക്കുന്നതിനു ബുദ്ധിമ്മുട്ടാണെന്നും ചിലര്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ഐഒഎസിലും ഇത് ലഭ്യമാക്കും.
Next Story
Videos