Begin typing your search above and press return to search.
മെസേജുകള്‍ മാത്രമല്ല ചാറ്റുകളും ഇനി താനേ അപ്രത്യക്ഷമാകും; വാട്‌സാപ്പ് ഫീച്ചര്‍ ഇങ്ങനെ
മെസേജുകള്‍ക്ക് റിയാക്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് എന്ന വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോളിതാ വരാനിരിക്കുന്ന ഏറ്റവും പുതിയ മറ്റൊരു ഫീച്ചര്‍ കൂടി വാട്‌സാപ്പ് പുറത്തുവിട്ടു. ണാര്‍ക്ക് സക്കര്‍ബെര്‍ഗും വാട്‌സാപ്പ് തലവന്‍ വില്‍കാത്കര്‍ട്ടുമാണ് ഈ വിവരം സ്ഥിരീകരിച്ചത്.
നിലവില്‍ ഡിസപ്പിയറിംഗ് മെസേജ് സൗകര്യം വാട്‌സാപ്പില്‍ ഉണ്ട്. ഇത് പോലെ തന്നെ ഡിസപ്പിയറിംഗ് ചാറ്റ്‌സ് സൗകര്യം ഒരുക്കാനാണ് വാട്‌സാപ്പിന്റെ തീരുമാനം. പ്രൈവസി സെറ്റിംഗ്‌സില്‍ താല്‍ക്കാലിക ചാറ്റ് ഓപ്ഷന്‍ ഉടന്‍ നടപ്പാക്കാനാണ് ആപ്പ് ഒരുങ്ങുന്നത്. സന്ദേശങ്ങള്‍ താനേ ഡിലീറ്റ് ആകുമെങ്കിലും ആ വിവരം ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.
ധാരാളം മീഡിയകളുള്ള ചാറ്റുകള്‍ ഇത്തരത്തില്‍ ക്രമീകരിച്ച് ഫോണ്‍ സ്‌പേസ് ലാഭിക്കാം. മാത്രമല്ല ആവശ്യമില്ലാത്ത ചാറ്റുകള്‍ ഒഴിവാക്കുകയും ചെയ്യാം. ഈ സവിശേഷത വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാകും വാട്‌സാപ്പ് നല്‍കുക.
ഇത് നിലവില്‍ 2.21.18.7 വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ആദ്യം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായിരിക്കും ലഭ്യമാകുക. പിന്നീട് ഐഓഎസിലും ലഭ്യമാക്കിയേക്കും.
ഡിസപ്പിയറിംഗ് മെസേജിന് പുറമെ മീഡിയ ഒരു തവണ മാത്രം ദൃശ്യമാകുന്ന സവിശേഷതയുമുണ്ട്. ഒരു ചിത്രമോ വിഡിയോയോ അയക്കുകയാണെങ്കില്‍ അത് സ്വീകരിക്കുന്നയാള്‍ക്ക് ഒരു തവണ മാത്രം കാണാവുന്ന വിധത്തില്‍ പങ്കുവയ്ക്കാന്‍ സാധിക്കും. പ്രത്യേകം View Once എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതും ചാറ്റ് ബാക്കപ്പുകളില്‍ നിന്നും അനാവശ്യ ഫയലുകളെ മാറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
Next Story
Videos