ഞങ്ങൾ ശത്രുക്കളല്ല! ലിനക്സ് ഇനി മൈക്രോസോഫ്റ്റ് വിൻഡോസിൽ

വർഷങ്ങളായി മൈക്രോസോഫ്റ്റിന്റെ വിൻഡോസും ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്‌സും എതിരാളികളായാണ് അറിയപ്പെട്ടിരുന്നത്. ഫ്രീ സോഫ്റ്റ്‌വെയർ എന്ന ആശയത്തോട് കടുത്ത എതിർപ്പായിരുന്നു മൈക്രോസോഫ്റ്റിന് എന്നതാണ് ഈ അകൽച്ചയ്ക്ക് കാരണമായിരുന്നത്.

എന്നാൽ കാലം മാറിയതോടെ ലിനക്സിന് ജനപ്രീതി വർധിച്ചു. മൈക്രോസോഫ്റ്റിന്റെ കടും പിടുത്തവും അയഞ്ഞു. അതാണ് ഇത്തവണത്തെ വാര്‍ഷിക ഡെവലപര്‍ കോണ്‍ഫറന്‍സായ മൈക്രോസോഫ്റ്റ് ബില്‍ഡിൽ കാണാൻ കഴിഞ്ഞത്.

തങ്ങളുടെ ക്ലൗഡ് പ്ലാറ്റ് ഫോമായ Azure ലാണ് ആദ്യമായി മൈക്രോസോഫ്റ്റ് ലിനക്സിന് പിന്തുണ നൽകിയത്. പിന്നീട് ആൻഡ്രോയിഡിനും ലിനക്സിനുമായി സോഫ്റ്റ്‌വെയർ റിലീസ് ചെയ്തു. ഇപ്പോൾ ലിനക്സിനെ വിൻഡോസിലേക്ക് ഉൾപ്പെടുത്തുമെന്നാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

Windows Subsystem for Linux (WSL) എന്ന ഫീച്ചർ ഉപയോഗിച്ചാണ് ഇതു സാധ്യമാക്കുന്നത്. WSL ലിലേക്ക് ലിനക്സ് കെർണൽ അടക്കം ചെയ്താണ് പുതിയ വേർഷൻ കൊണ്ടുവരിക.

ആമസോൺ അലക്സ

ഇനി മുതൽ എല്ലാ വിൻഡോസ് 10 ഡിവൈസുകളിലും അലക്‌സയും ലഭിക്കും. വിൻഡോസ് സ്റ്റോറിൽ ഏറ്റവും പുതിയ അലക്‌സാ ആപ്പ് ലഭ്യമാണ്. മുൻപുണ്ടായിരുന്ന പതിപ്പിൽ ക്ലിക്ക് ചെയ്താൽ മാത്രമേ വോയ്‌സ് അസിസ്റ്റന്റ് പ്രവർത്തിക്കുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആമസോൺ പ്ലാറ്റ് ഫോമുകളിലേതുപോലെ അലക്സ എന്ന വാക്കുപയോഗിച്ചാൽ തന്നെ കമാൻഡ് നൽകാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it