Moto G42 എത്തി; വിലയും സവിശേഷതകളും അറിയാം

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോട്ടോ ജി42 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവിടെ വില്‍പ്പനയ്ക്ക് എത്താതിരുന്ന മോട്ടോ ജി41ന്റെ പിന്ഗാമിയായി ആണ് ജി42 എത്തുന്നത്. ബജറ്റ് സെഗ്മെന്റിലെത്തുന്ന ഫോണിന് 13,999 രൂപ മുതലാണ് വില.

4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള സിംഗിള്‍ വേരിയന്റിലാണ് മോട്ടോ ജി42 എത്തുന്നത്. ജൂലൈ 11 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും തെരഞ്ഞെടുത്ത റിട്ടെയില്‍ ഷോപ്പുകളിലൂടെയും ഫോണിന്റെ വില്‍പ്പന ആരംഭിക്കും.

Moto G42 സവിഷേതകള്‍

6.4 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയിലാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 60 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 680 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 50 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ അള്‍ട്രാവൈഡ്, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് മോട്ടോ നല്‍കിയിരിക്കുന്നത്.

16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി ഒരു ടിബി വരെ വര്‍ധിപ്പിക്കാം. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍ പ്രിന്റിന്റെ സ്ഥാനം. IP52 റേറ്റഡ് വാട്ടര്‍ റെപെലന്റ് ആണ് ജി42.

ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളാണ് ഫോണിന്. 20 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 174.5 ഗ്രാമാണ് ഫോണിന്റെ ഭാരം.

Related Articles
Next Story
Videos
Share it