സ്മാർട്ട് ക്യാമറയുമായി മോട്ടോ ജി6 പ്ലസ്; വില, സവിശേഷതകൾ  

മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ ജി6 പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. മോട്ടോ ജി6 നേക്കാൾ കൂടുതൽ പവർഫുൾ ആയ പതിപ്പാണ് ജി6 പ്ലസ്. വലിപ്പവും കൂടുതലാണ്.

സ്മാർട്ട് ക്യാമറയാണ് ജി6 പ്ലസിന്റെ ഹൈലൈറ്റ്. ഐക്യൂ കൂടുതലുള്ള ക്യാമെറയെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഫോണിന്റെ ഇന്ത്യയിലെ വില 22,499 രൂപ.

സവിശേഷതകൾ

  • 5.9 ഇഞ്ച് എഫ്.എച്ച്.ഡി+ (2160x1080) ഡിസ്പ്ലേ
  • 2.2Ghz ഒക്റ്റ-കോർ സ്നാപ്ഡ്രാഗൺ 630 ചിപ്സെറ്റ് പ്രൊസസർ + അഡ്രീനോ 508 GPU
  • 6GB RAM + 64GB ഇന്റേണൽ സ്റ്റോറേജ് (മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്‌റ്റോറേജ് കപ്പാസിറ്റി ഉയര്‍ത്താം)
  • 12 മെഗാപിക്സൽ പ്രൈമറി സെൻസറും അഞ്ച് മെഗാപിക്സൽ സെക്കണ്ടറി സെൻസറും ഉള്ള ഡ്യൂവൽ ക്യാമറയാണ് പിന്നിലുള്ളത്
  • എട്ട് മെഗാപിക്സൽ ഉള്ള ഫ്രണ്ട് ക്യാമറ
  • ടർബോ പവർ ചാർജിങ് സപ്പോർട്ട് ഉള്ള 3,200mAh ബാറ്ററി
  • ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it