Begin typing your search above and press return to search.
ഇന്ത്യന്‍ ടാബ്‌ലറ്റ് വിപണിയിലേക്ക് മോട്ടോ: ടാബ് ജി20 അവതരിപ്പിച്ചു
മോട്ടോയുടെ ടാബ് ജി20 ഇന്ത്യയില്‍ അവതരിപ്പിച്ചു. ബജറ്റ് വിഭാഗത്തിലാണ് മാര്‍ക്കറ്റിലെ തങ്ങളുടെ ആദ്യ ടാബ്‌ലറ്റ് മോട്ടോ എത്തിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ടാബുകള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോയുടെ നീക്കം. 10,999 രൂപയാണ് മോട്ടോ ടാബ് ജി20യുടെ വില.
ഫ്ലിപ്കാര്‍ട്ടിലൂടെ ഓക്ടോബര്‍ രണ്ടിന് ടാബിന്റെ പ്രീ ഓഡര്‍ ആരംഭിക്കും. ഈ വര്‍ഷം ആദ്യം ആഗോള മാര്‍ക്കറ്റില്‍ എത്തിയ ലെനോവോയുടെ ടാബ് എം 8ന് സമാനമായ ഡിസൈനാണ് മോട്ടോയും തങ്ങളുടെ ടാബ്ിന് നല്‍കിയിരിക്കുന്നത്.
Moto tab g20 സവിശേഷതകള്‍
- മോട്ടോ ഫോണുകളുടെ പ്രധാന സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്ന ബ്ലോട്ട് വെയറുകള്‍ ഇല്ലാത്ത ക്ലീന്‍ ആന്‍ഡ്രോയിഡ് തന്നെയാണ് ടാബ് ജി20യിലും. ടാബിന്റെ ആന്‍ഡ്രോയിഡ് 11 ഒഎസിസിനെ നിയര്‍ സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് എന്നാണ് മോട്ടോ വിശേഷിപ്പിക്കുന്നത്.
- 8 ഇഞ്ചിന്റെ എല്‍സിഡി സ്‌ക്രീനാണ് ടാബിന് നല്‍കിയിരിക്കുന്നത്. 1280x 800 പിക്‌സലിന്റെ എച്ച്ഡി ഡിസ്‌പ്ലെയിലെത്തുന്ന ടാബിന് 60 ഹെര്‍ട്‌സ് ആണ് റിഫ്രഷിങ് റേറ്റ്.
- മീഡിയാടെക്കിന്റെ ഹീലിയോ P22t ഒക്ടാകോര്‍ പ്രൊസസര്‍ ആണ് ടാബിന് കരുത്ത് പകരുന്നത്. 3 ജിബിയുടെ റാമും 32 ജിബിയുടെ ഇന്റേണല്‍ സ്റ്റോറേജുമുള്ള സിംഗിള്‍ വേരിയന്റിലാണ് ടാബ് എത്തുന്നത്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാം.
- 5 എംപിയുടേതാണ് പ്രധാന ക്യാമറ. വീഡിയോ കോളുകള്‍ക്കും മറ്റുമായി 2 എംപിയുടെ മുന്‍ ക്യാമറയും മോട്ടോ ടാബിന് നല്‍കിയിരിക്കുന്നു. വൈഫൈ ഒണ്‍ലി ടാബ്‌ലറ്റ് ആയി പുറത്തിറക്കുന്ന മോട്ടോ ടാബ് ജി20യില്‍ സിം കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. 10 വാട്ടിന്റെ ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 51,00 എംഎഎച്ചിന്റേതാണ് ബാറ്ററി.
Next Story
Videos