Begin typing your search above and press return to search.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറില്‍ മോട്ടോ എഡ്ജ് 30 പ്രൊ എത്തി
മോട്ടോറോളയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ എഡ്ജ് 30 പ്രൊ (Motorola Edge 30 Pro) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എഡ്ജ് 20 പ്രൊയുടെ പിന്ഗാമിയായി ആണ് മോട്ടോറോള എഡ്ജ് 30 പ്രൊ എത്തുന്നത്. ടിവി സ്‌ക്രീനില്‍ ആപ്പുകള്‍ ഉപയോഗിക്കാനും വെബ്ക്യാമായി ഫോണ്‍ ക്യാമറ മാറ്റാനുമുള്ള 'റെഡി ഫോര്‍' എന്ന ഫീച്ചറും എഡ്ജ് 30 പ്രൊയില്‍ മോട്ടോറോള ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമായി എത്തുന്ന എഡ്ജ് 30 പ്രൊയ്ക്ക് 49,999 രൂപയാണ് വില. മാര്‍ച്ച് 4ന് ഫ്‌ലിപ്കാര്‍ട്ടിലൂടെ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. അസുസ് റോഗ് ഫോണ്‍ 5എസ്, വിവോ എക്‌സ്70 പ്രൊ, ഐക്യൂ 9 സീരീസ് എന്നിവയുമായാകും എഡ്ജ് 30 പ്രൊ മത്സരിക്കുക.
Motorola Edge 30 Pro സവിശേഷതകള്‍
- 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് pOLED ഡിസ്‌പ്ലെയാണ് മോട്ടോറോള എഡ്ജ് 30 പ്രൊയ്ക്ക് നല്‍കിയിരിക്കുന്നത്. 144 ഹെര്‍ഡ്‌സ് ആണ് റിഫ്രഷ് റേറ്റ്. ക്വാല്‍കോമിന്റെ ഫ്‌ലാഗ്ഷിപ് പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 (Snapdragon 8 Gen 1 SoC) ആണ് ഫോണിന് കരുത്ത് പകരുന്നത്. 50 എംപിയുടെ പ്രധാന ക്യാമറ, 50 എംപിയുടെ തന്നെ അള്‍ട്രാ വൈഡ് ക്യാമറ, 2 എംപിയുടെ ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.
- 8k വീഡിയോ റെക്കോഡിംഗും ഫോണ്‍ പിന്തുണയ്ക്കും. 60 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 68 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 4,800 എംഎച്ചിന്റെ ബാറ്ററിയാണ് എഡ്ജ് 30 പ്രൊയ്ക്ക്. 15 വാട്ടിന്റെ വയര്‍ലെസ് ചാര്‍ജിംഗും 5 വാട്ടിന്റെ വയര്‍ലെസ് പവര്‍ ഷെയറിംഗും ഫോണ്‍ പിന്തുണയ്ക്കും. 190 ഗ്രാമാണ് ഫോണിന്റെ ഭാരം.
Next Story
Videos