50 മെഗാപിക്‌സല്‍ ക്യാമറയുമായി ഒരു ബജറ്റ് ഫോണ്‍ മോട്ടോ 31 സവിശേഷതകള്‍

മോട്ടോറോളയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ Moto G31 ഇന്ത്യയില്‍ അവതരിപ്പിച്ചു. യൂറോപ്പില്‍ നവംബര്‍ ആദ്യം എത്തിയ Moto G31 ഡിസംബറില്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും.

4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മോട്ടോ ജി 31ന് ഉള്ളത്. 4 ജിബി മോഡലിന് 12,999 രൂപയും 6 ജിബിക്ക് 14,999 രൂപയും ആണ് വില. ഡിസംബര്‍ 6ന് ഫ്ലിപ്കാർട്ടിലൂടെ വില്‍പ്പന ആരംഭിക്കും.
Moto G31 സവിശേഷതകള്‍
  • 6.4 ഇഞ്ചിന്റെ Full HD ഒഎല്‍ഇഡി(( 1080x 2400 pixel) ഹോള്‍-പഞ്ച് ഡിസ്‌പ്ലെയാണ് ഫോണിന്. 60 Hz ആണ് റിഫ്രഷ് റേറ്റ്. 409 ppi പിക്‌സല്‍ ഡെന്‍സിറ്റിയും 20:9 ആസ്പക്ട് റേഷ്യോയും ഡിസ്‌പ്ലെ നല്‍കും. മീഡിയാ ടെക്കിൻ്റെ Helio G85 SoC പ്രൊസസര്‍ ആണ് ഫോണിൻ്റെ കരുത്ത്. Micro SD കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 1 TB വരെ വര്‍ധിപ്പിക്കാം.
  • 50 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് മോട്ടോ ജി 31 ന്. 13 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
  • 20 വാട്ടിൻ്റെ ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററിയാണ് ഫോണിൻ്റെത്. ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട് ആണ് നല്‍കിയിരിക്കുന്നത്. അതായത് sim1+ sim2 അല്ലെങ്കില്‍ sim1+ micro sd എന്നിങ്ങനെ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കു. 180 ഗ്രാം ആണ് ഫോണിൻ്റെ ഭാരം.




Related Articles
Next Story
Videos
Share it