50 എംപി ക്യാമറയും സ്‌നാപ് ഡ്രാഗണ്‍ പ്രൊസസറുമായി കുറഞ്ഞ വിലയില്‍ ഒരു 5ജി ഫോണ്‍; മോട്ടോ ജി71

മോട്ടോറോളയുടെ ഏറ്റവും പുതിയ 5ജി ഫോണ്‍ മോട്ടോ ജി71 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള സിങ്കിള്‍ വേരിയന്റിലെത്തുന്ന ഫോണിന് 18,999 രൂപയാണ് വില. ആര്‍ക്ടിക് ബ്ലൂ, നെപ്റ്റിയൂണ്‍ ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ജനുവരി 19 മുതല്‍ ഫ്ളിപ്കാർട്ടിലൂടെയാണ് ഫോണിൻ്റെ വില്‍പ്പന. റെഡ്മി നോട്ട് 11ടി 5ജി, റിയല്‍മി 8എസ് 5ജി, നാര്‍സോ 30 5ജി, ഐക്യൂ z3 എന്നിവയോടാവും മോട്ടോ ജി71 മത്സരിക്കുക.

Moto G71 5G സവിശേഷതകള്‍
  • 6.4 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി പ്ലസ് amoled ഡിസ്‌പ്ലെയിലാണ് മോട്ടോ ജി71 എത്തുന്നത്. 60 hz ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാണ്‍ 695 SoC ഒക്ടാകോര്‍ പ്രൊസസര്‍ ആണ് ഫോണിന്റെ കരുത്ത്. പിന്‍ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സെന്‍സറിൻ്റെ സ്ഥാനം.
  • 50 എംപിയുടെ പ്രൈമറി സെന്‍സര്‍, 8 എംപിയുടെ സെക്കന്ററി സെന്‍സര്‍, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പാണ് മോട്ടോറോള ഫോണിന് നല്‍കിയിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 33 വാട്ടിൻ്റെ ടര്‍ബോ ചാര്‍ജര്‍ സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ചിന്റെ ബാറ്ററി, ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ തുടങ്ങിയവ ഫോണിൻ്റെ സവിശേഷതകളാണ്. 179 ഗ്രാമാണ് ഫോണിൻ്റെ ഭാരം.


Related Articles
Next Story
Videos
Share it