വീട്ടിലിരുന്നുള്ള ജോലി ഇനി വേണ്ട, യുവാക്കളോട് നാരായണ മൂര്‍ത്തി

വീട്ടിലിരുന്ന് ജോലി ചെയ്യുക, ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസില്‍ ഹാജരാകുക, മൂണ്‍ലൈറ്റിംഗ് തുടങ്ങിയ കെണികളില്‍ വീഴരുതെന്ന് യുവാക്കളോട് അഭ്യര്‍ത്ഥിച്ച് ഇന്‍ഫോസിസ് ടെക്‌നോളജീസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ജോലിയുടെ കാര്യത്തില്‍ ഭാവിയില്‍ ഇവയെല്ലാം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ കഴിയുന്നതും ഓഫീസ് ജോലിയിലേക്ക് മടങ്ങണം.

ചെറിയ വിഭാഗം

കഠിനാധ്വാനികളും സത്യസന്ധരുമായ ഒരു 'ചെറിയ വിഭാഗം' മാത്രമാണ് ഇന്ത്യയില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയില്‍ നടന്ന ഏഷ്യാ ഇക്കണോമിക് ഡയലോഗില്‍ സത്യസന്ധമായ തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയത്തിന്റെ താക്കോൽ

രാജ്യത്തിന്റെ ഭാവി യുവാക്കളുടെ ചുമലിലാണ്. ഇത് അവരുടെ സമയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരമാണ് വിജയത്തിന്റെ താക്കോൽ. ഈ ലക്ഷ്യം നേടിയാല്‍ സാമ്പത്തിക വളര്‍ച്ച ലളിതമാകുമെന്നും ഇന്‍ഫോസിസ് സ്ഥാപകന്‍ അവകാശപ്പെട്ടു.

Related Articles
Next Story
Videos
Share it