നോകിയ 6.1 പ്ലസ് ഇന്ത്യയിലെത്തി, അടുത്ത വില്പന സെപ്തംബര്‍ 6 ന്  

എച്ച്.എം.ഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോകിയ 6.1 ഇന്ത്യന്‍ വിപണിയിലെത്തി. ഇന്നലെ ഫ്ളിപ്കാര്‍ട്ടിലൂടെയും നോകിയയുടെ ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയുമായിരുന്നു ആദ്യ വില്‍പന. ഫ്ളിപ്കാര്‍ട്ടിൽ ഇനി സെപ്തംബര്‍ 6 ന് വീണ്ടും വില്‍പനയുണ്ടാകും. വില 15,999 രൂപ.

ഫോണിന്റെ സവിശേഷതകൾ

  • ഫോണിന്റെ മുന്നിലും പിന്നിലും ഗ്ലാസാണെന്നതാണ് നോകിയ 6.1 പ്ലസിന്റെ ഏറ്റവും വലിയ സവിശേഷത. 93 ശതമാനവും ഗ്ലാസ് സര്‍ഫസാണെന്നര്‍ത്ഥം.
  • 5.8 ഇഞ്ച് ഫുള്‍ എച്ച്.ഡി+ (1080 x 2280 പിക്‌സല്‍സ്) ഡിസ്‌പ്ലെയാണുള്ളത്.
  • പോറല്‍ ഏല്‍ക്കാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്.
  • 4 ജി.ബി റാമിന് പുറമേ 64 ജി.ബി ഇന്റേണല്‍ സ്റ്റോറേജാണ് ഇതിനുള്ളത്. ഈയൊരു കോണ്‍ഫിഗറേഷനില്‍ മാത്രമേ നോകിയ 6.1 പ്ലസ് ലഭ്യമാക്കിയിട്ടുള്ളൂ.
  • മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജി.ബി വരെയായി സ്‌റ്റോറേജ് കപ്പാസിറ്റി ഉയര്‍ത്താം.
  • സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് നോകിയ 6.1ല്‍ ഉപയോഗിച്ചിരിക്കുന്നത്.
  • 16 എം.പിയുടെയും 5 എം.പിയുടെയും ഡ്യുവല്‍ ക്യാമറകളാണ് ഫോണിന് പിന്നിലുള്ളത്. സെല്‍ഫിക്കായി മുന്‍ഭാഗത്തുള്ള 16 എം.പി ക്യാമറ ഉപയോഗിക്കാം.
  • 3,060mAh ബാറ്ററി ദീര്‍ഘനേരത്തെ ഉപയോഗം വാഗ്ദാനം ചെയ്യുന്നു.
  • ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമിന്റെ ഭാഗമാണ് നോകിയ 6.1 പ്ലസ്. അതായത് ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിനും കൂടാതെ സെക്യൂരിറ്റി അപ്‌ഡേറ്റ്‌സിനും ഇതില്‍ സൗകര്യമുണ്ടാകും.
  • ഡ്യൂവല്‍ നാനോ സിം ഉപയോഗിക്കാം.
  • ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള ഈ മൊബീല്‍ 3 നിറങ്ങളില്‍ ലഭ്യമാണ്. ഭാരം 151 ഗ്രാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it