കിടിലന്‍ സവിശേഷതകളുമായി നോക്കിയ ജി 20 എത്തി; വിലയും വിവരങ്ങളും അറിയാം

ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫുമായി നോക്കിയ ജി20 ഇന്ത്യയിലെത്തി. എച്ച്എംഡി ഗ്ലോബല്‍ ആണ് നോക്കിയയുടെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് മാത്രമല്ല രണ്ട് വര്‍ഷത്തെ ഓപറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകള്‍ക്കൊപ്പം ഉപഭോക്താവിന്റെ ഡാറ്റ പരമാവധി സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും നോക്കിയ ജി 20 വാദ്ഗാദം ചെയ്തിരിക്കുന്നു.

ക്യാമറ സവിശേഷതകളും ഏറ്റവും പുതിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വൈഡ് ആംഗിള്‍, മാക്രോ ലെന്‍സ്, ശക്തമായ എഐ ഇമേജിംഗ് മോജ്, ഓസോ ഓഡിയോ, വിപുലമായ സ്റ്റോറേജ് എന്നിവ ഉള്‍ക്കൊള്ളുന്ന 48എംപി ക്വാഡ് ക്യാമറയാണ് നോക്കിയ ജി20 ലുള്ളത്.
2021 ലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവതരണങ്ങളിലൊന്നാണ് നോക്കിയ ജി20 എന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിംഗ് കൊച്ചാര്‍ ലോഞ്ചിംഗ് വേളയില്‍ അഭിപ്രായപ്പെട്ടു. പ്രീമിയം ഡിസൈന്‍, ഏറ്റവും പുതിയ സവിശേഷതകള്‍, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ തുടങ്ങി ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ആവശ്യകതകള്‍ കണക്കിലെടുത്താണ് തങ്ങള്‍ ഈ ഫോണ്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത്. നിങ്ങള്‍ക്ക് ദീര്‍ഘനേരം ഉപയോഗിക്കാനും കഴിയുന്ന ഒരു ഫാണായിരിക്കും നോക്കിയ ജി20 എന്ന് സന്‍മീത് സിംഗ് പറഞ്ഞു.
ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ വഴി നോക്കിയ ജി20 മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിലയില്‍ 500 രൂപയോ, അല്ലെങ്കില്‍ നോക്കിയ ജി20 ഫോണും നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റും ഒരുമിച്ച് വാങ്ങുമ്പോള്‍ 2099 രൂപയോ ഇളവ് ലഭിക്കും. ജൂലൈ 15 മുതല്‍ വിപണികളില്‍ ഫോണ്‍ സജീവമായി ലഭ്യമാകും.
പ്രധാന ഫീച്ചേഴ്‌സ് ഒറ്റനോട്ടത്തില്‍
മീഡിയാടെക് ജി35 പ്രോസസര്‍
മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം
ഫെയ്‌സ്, സൈഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് പോലുള്ള മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകള്‍.
48എംപി ക്വാഡ് ക്യാമറയും 8എംപി മുന്‍ ക്യാമറയും.
ടിയര്‍ ട്രോപ്പ് ഡിസ്‌പ്ലേയ്‌ക്കൊപ്പം ബ്രൈറ്റ്‌നെസ് എന്നിവയടങ്ങിയ 6.5 എച്ച്ഡി+ സ്‌ക്രീന്‍.
നാര്‍ഡിക് ഡിസൈനൊപ്പം സ്ലിംലൈനോടു കൂടിയ ഭാരം കുറഞ്ഞ, ദൃഢമായ കെയ്‌സുകള്‍.
പോക്കറ്റിലും കൈവശം വയ്ക്കാനും എളുപ്പമാണെന്നതിന് പുറമെ, ത്രീഡി നാനോടെക്‌സ്‌ചേര്‍ഡ് ബാക്ക് കവര്‍.
4ജിബി റാം/64 ജിബി സ്റ്റോറോജ്.
ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ എന്നിവ വഴി പ്രീബുക്കിംഗ് തുടങ്ങി യ ഫോണിന് 12,999 രൂപയാണ് വില.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it