വണ്‍പ്ലസില്‍ വരുന്നു, ഇന്ത്യയ്ക്ക് മാത്രമുള്ള ഫീച്ചറുകള്‍

ഉപഭോക്താവിന്റെ മനം കവരാനായി പുതിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ മല്‍സരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍. ഇപ്പോഴിതാ വണ്‍പ്ലസ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മാത്രമായി പുതുപുത്തന്‍ ഫീച്ചറുകള്‍ കൊണ്ടുവരുന്നു.

ഹൈദരാബാദിലെ വണ്‍പ്ലസ് റിസര്‍ച്ച് & ഡെവല്പ്‌മെന്റ് സെന്ററിലാണ് ഇവ വികസിച്ചെടുത്തിട്ടുള്ളത്. വണ്‍പ്ലസ് 6റ്റി, വണ്‍പ്ലസ് 6 എന്നീ മോഡലുകളിലായിരിക്കും ഈ ഫീച്ചറുകള്‍ വരുന്നത്.

ഇന്ത്യക്കായുള്ള ഈ പുതിയ ഓക്‌സിജന്‍ ഒഎസ് ഫീച്ചറുകള്‍ അപ്‌ഡേറ്റിലൂടെ ഉപഭോക്താവിന് ലഭ്യമാകും. വര്‍ക് ലൈഫ് ബാലന്‍സ്, സ്മാര്‍ട്ട് എസ്എംഎസ് ആപ്പ്, കോളര്‍ ഐഡന്റിഫിക്കേഷന്‍, വണ്‍പ്ലസ് റോമിംഗ്, ക്രിക്കറ്റ് സ്‌കോര്‍ തുടങ്ങിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവയുടെ പേരുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, ഇതില്‍ പിന്നീട് മാറ്റം വന്നേക്കാം.

ഇതില്‍ വര്‍ക്-ലൈഫ് ബാലന്‍സ് ആണ് ഏറ്റവും രസകരമായ ഫീച്ചര്‍. ഇതില്‍ നിങ്ങള്‍ക്ക് ജോലി സമയവും അതുകഴിഞ്ഞുള്ള സമയവും സെറ്റ് ചെയ്യാം. ഏതൊക്കെ ആപ്പില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ആ സമയത്ത് വരേണ്ട എന്ന് ഉപയോക്താവിന് തീരുമാനിക്കാം.

ഉദാഹരണത്തിന് സോഷ്യല്‍ മീഡിയ ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ ജോലി സമയത്ത് വരേണ്ട എന്ന് സെറ്റ് ചെയ്യാം. എത്രമാത്രം സമയം ഇത്തരം ആപ്പുകളില്‍ ചെലവഴിച്ചു എന്നും അറിയാനാകും.

അപരിചിതമായ നമ്പറില്‍ നിന്ന് വിളിക്കുന്നയാള്‍ കോള്‍ എടുക്കുന്നതിന് മുമ്പ് ആരാണെന്ന് അറിയാനുള്ള സംവിധാനമാണ് കോളര്‍ ഐഡന്റിഫിക്കേഷന്‍. സ്പാം കോളുകള്‍ തിരിച്ചറിയാന്‍ സാധിക്കും.

എസ്.എം.എസ് ആപ്പില്‍ വരുന്ന എസ്.എം.എസ് തിരിച്ചറിഞ്ഞ് ആ രീതിയില്‍ ഉപഭോക്താവിന് മുന്നില്‍ അവതരിപ്പിക്കും. കൊറിയര്‍ സ്റ്റാറ്റസ്, ബില്‍, ബാങ്കിംഗ്, ട്രാന്‍സ്‌പോര്‍ട്ട്, എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങഇ 39 വിഭാഗങ്ങളിലുള്ള മെസേജുകള്‍ ഇപ്പോള്‍ ഇതിന് തിരിച്ചറിയാന്‍ സാധിക്കും.

Related Articles

Next Story

Videos

Share it