Begin typing your search above and press return to search.
20000 രൂപയില്‍ താഴെ വിലയുള്ള ആദ്യ വണ്‍പ്ലസ് ഫോണ്‍ എത്തി
20000 രൂപയില്‍ താഴെ വിലയുള്ള ആദ്യ ഫോണ്‍ പുറത്തിറക്കി വണ്‍പ്ലസ്. ഇന്നലെ നടന്ന ലോഞ്ചിംഗില്‍ വണ്‍പ്ലസ് 10 ആര്‍ 5ജി, നോര്‍ഡ് 2 ലൈറ്റ് 5ജി എന്നീ മോഡലുകളും നോര്‍ഡ് ഇയര്‍ ബഡ്‌സും കമ്പനി അവതരിപ്പിച്ചു.
Oneplus nord ce 2 lite 5G
- രണ്ട് വേരിയന്റുകളിലാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി എത്തുന്നത്. 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 19,999 രൂപയാണ് വില. 8 ജിബ + 128 ജിബി സ്റ്റോറേജ് മോഡല്‍ 21,999 രൂപയ്ക്കും ലഭിക്കും. ഏപ്രില്‍ 30 മുതല്‍ ആമസോണ്‍, വണ്‍പ്ലസ് വെബ്‌സൈറ്റുകളിലും പ്രധാന റീട്ടെയില്‍ സ്‌റ്റോറുകളിലും ഫോണിന്റെ വില്‍പ്പന ആരംഭിക്കും.
- 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. ആന്‍ഡ്രോയിഡ് 12 അധിഷ്ടിത ഓക്‌സിജന്‍ 12.1 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 695 soc പ്രൊസസറാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
- 64 എംപിയുടെ പ്രധാന ക്യാമറ, 2 എംപിയുടെ വീതം മാക്രോ ഷൂട്ടര്‍-ഡെപ്ത് സെന്‍സറുകള്‍ അങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് നോര്‍ഡ് സിഇ 2 ലൈറ്റ് 5ജിക്ക്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഹെഡ്‌ഫോണ്‍ ജാക്കും മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഈ മോഡലിന് വണ്‍പ്ലസ് നല്‍കിയിട്ടുണ്ട്. 33 വാട്ട് സൂപ്പര്‍വൂക്ക് സപ്പോര്‍ട്ടട് കൂടിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 195 ഗ്രാമാണ് ഫോണിന്റെ ഭാരം
Oneplus 10r 5G
- രണ്ട് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 38,999 രൂപയാണ് വില. 12 ജിബി + 256 ജിബി വേരിയന്റ് 42,999 രൂപയ്ക്കും ലഭിക്കും. ഈ രണ്ട് വേരിയന്റുകള്‍ക്കുമം 80 വാട്ട് സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ്.
- എന്നാല്‍ 43,999 രൂപയ്ക്ക് ലഭിക്കുന്ന oneplus 10r 5g endurance editionല്‍ 150 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 4500 എംഎഎച്ചിന്റെ ബാറ്ററിയാണ്. 12 ജിബി + 256 ജിബി സിംഗിള്‍ വേരിയന്റിലാണ് എന്‍ഡുറന്‍സ് എഡിഷന്‍ എത്തുന്നത്.
- ഹൈപ്പര്‍ ബൂസ്സ്റ്റ് ഗെയിമിംഗ് എഞ്ചിന്‍, കൂളിംഗ് സിസ്റ്റം തുടങ്ങിയ പ്രത്യേകതകളോടെ എത്തുന്ന മീഡിയടെക്ക് ഡൈമണ്‍സിറ്റി 81000-മാക്‌സ് soc ആണ് ഫോണിന്റെ കരുത്ത്.
- 6.7 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്ര് റേറ്റ്. 50 എംപി, 8 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 2 എംപി മാക്രോ ലെന്‍സ് എന്നിവ അങ്ങിയ ട്രിപിള്‍ ക്യാമറ സെപ്പപ്പ് ആണ് ഫോണിന്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. മെയ് 4 മുതലാണ് ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്
Oneplus nord buds budget TWS earbuds
ബ്ലൂടൂത്ത് v5.2 കണക്ടിവിറ്റി, ip55 വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയോടെ എത്തുന്ന ബഡ്‌സിന് 2,799 രൂപയാണ് വില. 30 മണിക്കൂര്‍വരെ പ്ലേബാക്ക് സമയമം ലഭിക്കുമെന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്. മെയ് 10 മുതലാണ് ബഡ്‌സിന്റെ വില്‍പ്പന ആരംഭിക്കുന്നത്.
Next Story
Videos